Categories: World

ഇന്ത്യ ലോകത്തെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് അമേരിക്ക

ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഡാറ്റാ വെബ്സൈറ്റാണ് ഗ്ലോബല്‍ ഫയര്‍പവര്‍

Published by

വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും  വലിയ സൈനിക ശക്തി അമേരിക്കയാണെന്ന് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍.  പ്രതിവര്‍ഷം 732 ബില്യണ്‍ ഡോളറിന്റെ  പ്രതിരോധ ബജറ്റുളള അമേരിക്കയാണ് ലോകത്ത് ഏറ്റവും അധികം  പണം ഈ മേഖലയില്‍ ചെലവിടുന്നത് .അതേസമയം ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്നും പറയുന്നുണ്ട്.

ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഡാറ്റാ വെബ്സൈറ്റാണ്  ഗ്ലോബല്‍ ഫയര്‍പവര്‍.

മികച്ച സൈനിക സംവിധാനങ്ങളും വമ്പന്‍ പ്രതിരോധ ബജറ്റുമുളള റഷ്യ രണ്ടാം സ്ഥാനത്താണ്.  ചൈന മൂന്നാം സ്ഥാനത്തും.ബ്രിട്ടനാണ് അഞ്ചാമത്.

പട്ടികയില്‍  ദക്ഷിണ കൊറിയ ആറാമതാണ്. ഏഴാമത് പാകിസ്ഥാനും  എട്ടാമത് ജപ്പാനുമാണ്. ഫ്രാന്‍സ് ഒമ്പതാമതും പത്താമത് ഇറ്റലിയുമാണ് .145 രാജ്യങ്ങളില്‍ ഏറ്റവും കുറവ്  സൈനിക ശക്തി ഭൂട്ടാനാണ്.

സാമ്പത്തിക നില,  സൈനിക യൂണിറ്റുകള്‍,വിവിധ കഴിവുകള്‍, ഭൂമിശാസ്ത്രം എന്നിവ പരിഗണിച്ചാണ് ഗ്ലോബല്‍ ഫയര്‍ പവര്‍ ഒരു രാജ്യത്തിന്റെ  സൂചിക നിശ്ചയിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by