കൊച്ചി: ഭാരതം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്. ‘ആത്മനിര്‍ഭര്‍ ഭാരതം അന്നും ഇന്നും’ എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പ്രബന്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തിലാണ് ഭാരതം. വൈദേശിക ശക്തികളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് ഉയരാന്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മമാണ് ഭാരതത്തെ അന്നും ഇന്നും നിലനിര്‍ത്തുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു പറഞ്ഞു. ഭാരതത്തിന് ലോകത്തിന് നല്‍കാനുളള സോഫ്റ്റ് പവറാണ് സനാതന ധര്‍മം. സനാതന ധര്‍മം ലോകത്തിന് നല്‍കിക്കൊണ്ട് ഭാരതത്തെ വീണ്ടെടുക്കുകയാണ് വേണ്ടതെന്നും പ്രബന്ധം അവതരിപ്പിച്ചു സുധീര്‍ ബാബു പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ. സി.എം ജോയി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. അരവിന്ദാക്ഷന്, ഭാരതീയ വിചാര കേന്ദ്രം തൃക്കാക്കര സമിതി സെക്രട്ടറി സുകേഷ് പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: