Categories: Kottayam

പത്മ കഫേ ഉദ്ഘാടനം 14ന്

എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിന്റെയും താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്ന പത്മകഫേയുടെ ഉദ്ഘാടനം 14ന് നടക്കും.

Published by

ചങ്ങനാശേരി: എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിന്റെയും താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്ന പത്മകഫേയുടെ ഉദ്ഘാടനം 14ന് നടക്കും.  

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം  നിര്‍വ്വഹിക്കും. ചങ്ങനാശേരിതിരുവല്ല റൂട്ടില്‍ എംസി റോഡിന് സമീപം പെരുന്നയിലാണ് കഫേ. കഫേയുടെ പ്രവര്‍ത്തനത്തിന് വനിതാസ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്കി 50ല്‍പരം വനിതകള്‍ക്ക് നേരിട്ടും 50ല്‍പരം കുടുംബങ്ങള്‍ക്ക് പരോക്ഷമായും ജോലിയും ഉറപ്പാക്കും. ഒരേസമയം 50 കാറും, അഞ്ച് ബസും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരേസമയം 125 പേര്‍ക്ക് ആഹാരം കഴിക്കാനും സാധിക്കും.

കെട്ടിടത്തിന്റെ പിന്‍വശത്തെ 20 സെന്റ് സ്ഥലത്ത് വെജിറ്റബിള്‍ ഫാം. ഉപയോഗിക്കുന്ന വെള്ളം ടാങ്കില്‍ സൂക്ഷിച്ച് പ്യൂരിഫൈ ചെയ്ത് ഫാമിങ്, ഗാര്‍ഡനിങ് എന്നിവയ്‌ക്ക് ഉപയോഗിക്കാവുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്. 25 കെ.വി സോളാര്‍ പാനല്‍, രണ്ട് ഇലക്ട്രിക് കാറുകള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിങ്് പോയിന്റും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക