വെട്രി, ഹരീഷ് പേരടി,ശിവാനി നാരായണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ശെല്‍വ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം- തമിഴ് സിനിമയായ ‘ബമ്പര്‍’ ജൂലായ് പതിനാലിന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
ടിറ്റോ വിത്സണ്, സീമ ജി. നായര്‍, ജി.പി. മുത്തു, തങ്കദുരൈ, കവിത ഭാരതി, അരുവി മാധവന്, ആതിര പാണ്ടിലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ഷഹബാസ് അമന്, ഹരിശങ്കര്‍, പ്രദീപ് കുമാര്‍, അനന്തു, സിത്താര കൃഷ്ണകുമാര്‍, കപില്‍ കപിലന്, ഗോവിന്ദ് വസന്ത എന്നിവരാണ് ഗായകര്‍. തമിഴ്നാട്ടുക്കാരനായ പുല്‍പാണ്ടിക്ക് കേരള സര്‍ക്കാരിന്റെ ബമ്പര്‍ ലോട്ടറി അടിക്കുന്നതോടെ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ശബരിമലയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ലോട്ടറി വില്പനക്കാരന്റെ വേഷത്തില്‍ ഹരീഷ് പേരടി ഏറേ ശ്രദ്ധേമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേദ പിക്ചേഴ്സിന്റെ ബാനറില്‍ ത്യാഗരാജ,ടി ആനന്ദജ്യോതി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് രത്തിനസ്വാമി നിര്‍വ്വഹിക്കുന്നു.
കോ ഡയറക്ടര്‍- എം. രാംകുമാര്‍, എഡിറ്റര്‍- കാശി വിശ്വനാഥന്, കല- സുബന്‍ത്തര്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യൂംസ്- മുത്തു, സ്റ്റില്‍സ്- അന്‍പു, ആക്ഷന്‍- സുധേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്. രാജ്കമല്, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: