ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഉപരിസഭയിലെ നേതാക്കളുടെ യോഗം ഈ മാസം 18നാണ് വിളിച്ചിട്ടുളളത്.
മൗലാന ആസാദ് റോഡ് 6ലാണ് യോഗം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 20 ന് ആരംഭിക്കും. ഓഗസ്റ്റ് 11 വരെ തുടരും.
വര്‍ഷകാല സമ്മേളനത്തില്‍ നിയമനിര്‍മ്മാണ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ക്രിയാത്മക ചര്‍ച്ചകള്‍ക്ക് ആവശ്യമായ സംഭാവന നല്‍കണമെന്ന് എല്ലാ പാര്‍ട്ടികളോടും നേരത്തെ ഒരു ട്വീറ്റില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ത്ഥിച്ചിരുന്നു. 23 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: