പാരീസ് : പാരീസില്‍ നടന്ന ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പാരാലിമ്പ്യനും ഹൈജമ്പറുമായ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടി.2.09 മീറ്റര്‍ ചാടിയാണ് നിഷാദ് തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയത്.
യുഎസ്എയിലെ ടൗണ്‍സെന്‍ഡ് സ്വര്‍ണ മെഡല്‍ നേടിയപ്പോള്‍ വൈസ് വെങ്കല മെഡല്‍ നേടി.
ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ നിഷാദ് 2.07 മീറ്റര്‍ ചാടി അഞ്ചാം റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്നു.
എഫ് 56 വിഭാഗത്തില്‍ ഡിസ്കസ് ത്രോയില്‍ വെള്ളി മെഡല്‍ നേടിയ യോഗേഷ് കത്തുനിയ 2024 ലെ പാരീസ് പാരാലിമ്പിക്സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി .ഫൈനലില്‍ 43.17 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് കത്തുനിയ വെളളി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: