മുംബൈ: ഇങ്ങിനെയുമുണ്ട് ഒരു പ്രൊഫസര്‍ എന്ന് മാത്രമേ മഹാരാഷ്ട്രയിലെ ഹേമ സനെയെപ്പറ്റി പറയാന്‍ സാധിക്കൂ. കാരണം വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാത്ത, ബോട്ടണി പ്രൊഫസറായി വിരമിച്ച ഹേമ സനെ വീടും തൊടിയും സമര്‍പ്പിച്ചിരിക്കുന്നത് പക്ഷികളുടെ സ്വൈരവിഹാരത്തിന്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ വീഡിയോ കാണാം:
ഹേമ സനെയുടെ വീട്ടുവളപ്പിലെ മരങ്ങളില്‍ എത്ര പക്ഷിക്കൂടുകള്‍ ഉണ്ടെന്ന് എണ്ണിത്തിട്ടപ്പെടാന്‍ നിങ്ങള്‍ വിയര്‍ക്കും. മഹാരാഷ്ട്രയിലെ സാവിത്രി ഭായി ഫുലെ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സനെയുടെ പ്രഥമപ്രണയം പ്രകൃതിയോടും പരിസ്ഥിതിയോടും.
പൂനെ നഗരത്തിലെ ബുധ് വാര് പേട്ടിലെ ഒരു കൊച്ചുവീട്ടിലാണ് താമസം. തൊടി നിറയെ മരങ്ങളുടെ സംഗീതം. വീടിനെ ചുറ്റി ശുദ്ധ വായുവിന്റെ കളിവിളയാട്ടം. ഇവിടെ നിങ്ങളെ ഉണര്‍ത്തുന്ന ഘടികാരം പക്ഷികളുടെ പാട്ട് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: