ന്യൂദല്‍ഹി: വെള്ളപ്പൊക്കത്തിനിടയില്‍ റോഡുകള്‍ ഉള്ളിലേക്ക് പിളര്‍ന്ന് ഗുഹപോലെയുള്ള വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത് ദല്‍ഹിയില്‍ വാഹനയാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. ഈ ഗര്‍ത്തങ്ങളിലെ വെള്ളക്കെട്ടില്വാഹനങ്ങള് വീണാല്‍ ഊഹിക്കാന്‍ കഴിയാത്ത ദുരന്തമാണ് ഉണ്ടാവുക. ഇക്കഴിഞ്ഞ ജൂലായ് അഞ്ചിന് മുംബൈയിലെ ചെമ്പൂരില്‍ വെള്ളപ്പൊക്കത്തില്‍ ഗുഹപോലെ പിളര്‍ന്ന റോഡിലെ ഗര്‍ത്തത്തിലേക്ക് വാഹനം വീണത് വലിയ വാര്‍ത്തയായിരുന്നു. ദല്‍ഹിയിലെ രോഹിണി സെക്ടര്‍ 24ല്‍ പെരുംമഴയും വെള്ളപ്പൊക്കവും ഉണ്ടായതിനിടയില്‍ റോഡ് ഗുഹപോലെ ഉള്ളിലേക്ക് പിളര്‍ന്നുപോയത് കെജ്രിവാളിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെ തലസ്ഥാന നഗരിയിലെ വാഹനയാത്രക്കാരും ജനങ്ങള്‍ ഭീതിയിലാണ്.
ഇതിനെതിരെ ആം ആദ്മി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ദല്‍ഹിയ്ക്ക് പുറെ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മരങ്ങള്‍ കടപുഴകലും ഉണ്ടാകുന്ന ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും റോഡുകള്‍ പിളരുന്ന സംഭവങ്ങല്‍ ഉണ്ടാകുന്നുണ്ട്.
ഇത്തരത്തില്‍ പിളരുന്ന റോഡുകള്‍ വാഹനയാത്രക്കാര്‍ക്ക് പേടിസ്വപ്നമായിരിക്കുന്നു. ദല്‍ഹിയില്‍ മൂന്നിടത്താണ് റോഡുകള്‍ പിളര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. ദല്‍ഹിയിലെ നജഫ് ഗര്‍ റോഡ് പിളരാന്‍ സാധ്യതയുണ്ടെന്ന് ദല്‍ഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഷേര്‍ഷാ റോഡിന് അടുത്ത് സി-ഹെക്സഗണ്‍ ഇന്ത്യയിലും റോഡ് പിളര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിണി സെക്ടര്‍ 24ല്‍ വലിയൊരു ഗര്‍ത്തമാണ് രൂപപ്പെട്ടത്. ഈ ജൂലായ് അഞ്ചിന് മഹാരാഷ്ട്രയിലെ ചെംബൂരില്‍ ഇതുപോലെ റോഡ് പിളര്‍ന്ന ഗര്‍ത്തത്തിലേക്ക് ഒരു കാര്‍ വീണുപോയ സംഭവമുണ്ടായി.
ഗര്ത്തമുണ്ടെന്നറിയാതെ വാഹനമോടിച്ചയാള്‍ കാറോടെ ഇതില്‍ വീഴുകയായിരുന്നു. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ബല്റാംപൂര് ആശുപത്രിയ്ക്ക് അരികിലായി റോഡ് പിളര്‍ന്ന് വന്‍ഗര്‍ത്തം രൂപപ്പെട്ടിരുന്നു.
റോഡ് പിളര്‍ന്ന് ഗുഹപോലെ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് എന്തുകൊണ്ട്?
റോഡിന് താഴെ താങ്ങായി നില്ക്കുന്ന മണ്ണ് തകരുകയോ, ദുര്‍ബലപ്പെടുകയോ റോഡ് ഒരു വന്‍ഗര്‍ത്തം പോലെ പിളരും. റോഡിനടിയിലെ മണ്ണ് ശരിയായി ഉറപ്പിച്ചില്ലെങ്കില്‍ തകര്‍ന്ന് പോകും. റോഡിന് താഴെയുള്ള മണ്ണിലോ പരിസരപ്രദേശങ്ങളിലോ പണ്ടെങ്ങോ ഖനനമോ മറ്റോ നടന്ന പ്രദേശമാണെങ്കിലും ഇത് സംഭവിക്കാം. റോഡ് പണിയ്ക്കിടയില്‍ മണ്ണ് മാന്തല്‍ പ്രക്രിയയോ വലിയ യന്ത്രങ്ങളില്‍ നിന്നുള്ള വൈബ്രേഷനോ ഉണ്ടായാല്‍ മണ്ണ് അസ്ഥിരപ്പെടും. പ്രകൃതി ദത്തമായി അലിഞ്ഞുപോകുന്ന പാറക്കല്ലുകറോ ലൈംസ്റ്റോണോ രൂപപ്പെട്ടാല്‍ അത് പിന്നീട് അലിഞ്ഞുപോകാനും ആ പ്രദേശത്ത് മണ്ണൊലിപ്പും ഉണ്ടാക്കാം. ഇത് റോഡ് ഗര്‍ത്തം പോലെ ഉള്ളിലേക്കപിളരാന് കാരമാണും. റോഡിന് താഴെ അറിയാതെ കിടക്കുന്ന ജലസ്രോതസ്സുകള്‍ ഉണ്ടെങ്കിലും ഇത് സംഭവിക്കാം. റോഡ് നിര്‍മ്മാണത്തിന് മുന്‍പ് അടിയിലെ മണ്ണും മറ്റും വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തുക മാത്രമാണ് പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: