ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, 5,04,51,647 രൂപയും, 2 കിലോ 689 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും, 10 കിലോ 580 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ 8 കറന്‍സിയും, 500 ന്റെ 49 കറന്‍സിയും ലഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഗുരുവായൂര്‍ ശാഖക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. ഇതിനു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിഴക്കേ ഗോപുര നടയില്‍ സ്ഥാപിച്ച ഇ ഭണ്ഡാരം വഴി ജൂണ്‍ 5 മുതല്‍ ജൂലൈ 2 വരെ 1,84,369 രൂപയും ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: