തൃശൂര്‍: നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സംരംഭങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് എംഎസ്എംഇ കോണ്‍ക്ലേവ് നടത്തി.
വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനും പ്രമുഖ വാസ്തു വിദഗ്ധനുമായ ഡോ. നിശാന്ത് തോപ്പില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിക്കായുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. വാസ്തുശാസ്ത്രത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റോടു കൂടി വാസ്തു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്കുന്ന തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസി. രഘുചന്ദ്രന്‍ നായര്‍, സി.ജി. നായര്‍ (മെട്രോ മാര്‍ട്ട് എംഡി), പ്രസാദ് മഞ്ഞലി (ജൂറി ചെയര്മാന്, എംഎസ്എംഇ അവാര്‍ഡ് കമ്മിറ്റി), ഡോ. കെ. ജയകുമാര്‍ (മുന്‍ ചീഫ് സെക്രട്ടറി), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (മാനേജിങ് ട്രസ്റ്റി, അഭിജിത് ഫൗണ്ടേഷന്), എബ്രഹാം തോമസ് (സെക്രട്ടറി, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്), സി.എസ്. പ്രദീപ്കുമാര്‍ (പ്രസി., കേരള സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോ.) തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: