ന്യൂദല്‍ഹി: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഈ മാസം 14 മുതല്‍ ആരംഭിക്കും. ഇതിനായി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തിലേറെ ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍.
അതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകള്‍ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുജിസിയില്‍ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെന്‍ഷന്‍ , ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്‌ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് ധനമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നികുതി വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: