ചാലക്കുടി: കാനഡയിലേക്ക് വിസ വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയിലായി. മേലൂര്‍ പൂലാനി സ്വദേശിനിയായ യുവതിയില്‍ നിന്ന് കാനഡയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് 1.8 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം രവിപുരം ആലപ്പാട് റോഡില്‍ പുതുമന വീട്ടില്‍ അഭിലാഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
സമാനമായ മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതി പൊന്‍കുന്നം ജയിലില്‍ കഴിയുന്നതറിഞ്ഞു ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കിയില്‍ ഭാര്യ വീട്ടിലാണു അഭിലാഷ് താമസിച്ചിരുന്നത്. പലരില്‍ നിന്നായി ഇയാള്‍ 10 ലക്ഷം രൂപയിലധികം തട്ടിപ്പ് നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: