കാത് മണ്ഡു : നേപ്പാളില്‍ സി പി എന്‍ മാവോയിസ്റ്റ് സെന്റര്‍ അധ്യക്ഷനും പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ (69) അന്തരിച്ചു. കാത്മണ്ഡുവിലെ നോര്‍വിക് ഇന്റര്‍നാഷണല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഏറെക്കാലമായി ചികിത്സ നടത്തിവികയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മാവോയിസ്റ്റ് സെന്ററിന്റെ ഉപദേശക കൂടിയായിരുന്നു സീത ദഹല്‍.
മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പശുപതി ആര്യഘട്ട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സീത ദഹലിന്റെ ദേഹവിയോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: