ചെന്നൈ: അഴിമതി കേസില്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് നീട്ടി. ഈ മാസം 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിര്‍ത്തു. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഖല നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.
മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട പത്തുസ്ഥലങ്ങളില്‍ ചൊവ്വാഴ്ച ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
മേയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെ നാല്‍പ്പതിടത്ത് റെയ്ഡ് നടന്നു.
ബാലാജി അറസ്റ്റിലായതിന് ശേഷം ജൂണ്‍ 22ന് വീണ്ടും റെയ്ഡ് നടന്നു. റെയ്ഡിലെ കണ്ടെത്തലുകള്‍ ആദായനികുതിവകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: