ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഭാരോദ്ധ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ മൂന്ന് സ്വര്‍ണം നേടി.
ജ്യോത്സ്ന സബര്‍ 40 കിലോഗ്രാം യൂത്ത് വിഭാഗത്തില്‍ സ്വര്‍ണം നേടി. അസ്മിത 45 കിലോഗ്രാം യൂത്ത് ആന്‍ഡ് ജൂനിയര്‍ വിഭാഗത്തിലും കോമള്‍ കോഹാര്‍ 45 കിലോഗ്രാം സീനിയര്‍ വിഭാഗത്തിലും സ്വര്‍ണം നേടി.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 52 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 253 ഭാരോദ്ധ്വഹന താരങ്ങള്‍ സീനിയര്‍, ജൂനിയര്‍, യൂത്ത് വിഭാഗങ്ങളിലായി മത്സരിക്കുന്നു. ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന എ ഡബ്ലിയു എഫ് ഏഷ്യന്‍ ജൂനിയര്‍ ആന്‍ഡ് യൂത്ത് വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പരീക്ഷണം കൂടിയാണ് ഈ ടൂര്‍ണമെന്റ്.
ഇന്ത്യ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2015ല്‍ പൂനെയിലാണ് ഇതിന് മുമ്പ് വിജയകരമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: