വടക്കാഞ്ചേരി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ മുളങ്കുന്നത്തുകാവിലെ വീട്ടില്‍ നിന്നും 15 ലക്ഷം രൂപയിലധികം വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഡോ. ഷെറി ഐസക്കിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
മെഡി. കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഇയാളെ കൈക്കൂലി ചോദിച്ചുവെന്ന പാലക്കാട് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് വൈകിട്ടോടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ കിലക്ക് സമീപം ഹരിത നഗറിലെ വീട്ടില്‍ പരിശോധന നടത്തുകയും വന്‍ തുക പിടിച്ചെടുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: