പാട്ന: ഭര്‍ത്താവും ഭാര്യയും മുന്‍ ഭാര്യയും തമ്മിലുളള വഴക്കിനെ തുടര്‍ന്ന് പ്രശ്നത്തിലിടപെട്ട ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് 45 കാരന് ദാരുണാന്ത്യം സംഭവിച്ചത്.
കൊല്ലപ്പെട്ട അലംഗീര്‍ അന്‍സാരി ദല്‍ഹിയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെ ബിഹാറിലെ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ക്കൊപ്പം താമസിച്ച് വന്ന നിലവിലെ ഭാര്യ ആമിനയും മുന്‍ ഭാര്യ സല്‍മയും പിന്നാലെ മടങ്ങിയെത്തി..ഇവിടെ വച്ച് അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതികള്‍ രണ്ട് പേരും ചേര്‍ന്ന് വഴക്കിനിടെ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
ഉടന്‍ തന്നെ ആലംഗീറിനെ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് പട്ന മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. വഴിമധ്യേ ആലംഗീര്‍ മരിച്ചു.
പത്ത് വര്‍ഷം മുമ്പാണ് അലംഗീര്‍ സല്‍മയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതോടെ സല്‍മ മറ്റെവിടെയോ താമസിക്കാന്‍ തുടങ്ങി. ആറുമാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ ആമിനയെ അലംഗീര്‍ വിവാഹം കഴിച്ചത്.
എന്നാല്‍ ഇതറിഞ്ഞ് സല്‍മ ദല്‍ഹിയിലെത്തി ഇവര്‍ക്കൊപ്പം താമസം തുടങ്ങി. ഇതിനിടെ ബക്രീദ് ആഘോഷിക്കാന്‍ ആലംഗീര്‍ രഹസ്യമായി നാട്ടിലെത്തിയതറിഞ്ഞ് ഈ മാസം ഒമ്പതിനാണ് ഭാര്യയും മുന്‍ ഭാര്യയും മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: