ന്യൂയോര്‍ക്ക് : ഇന്ത്യ 2075 ഓടെ ജപ്പാന്, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്സ്.2075ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 52.5 ട്രില്യണ്‍ ഡോളറായി ഉയര്‍ന്ന് അമേരിക്കയെ പിന്തള്ളി ചൈനയ്ക്ക് പിന്നില്‍ രണ്ടാമതാകുമെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ തൊഴില്‍ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുകുയം നൈപുണ്യവികസനത്തില്‍ വൈദഗ്ധ്യം നേടുകയുമാണ് വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത്. ഉത്പാദന, സേവന മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് അനുയോജ്യമായ സമയമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികളുടെ പങ്കാളിത്തം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം, നൈപുണ്യം നേടിയ തൊഴിലാളികള്‍ എന്നിവ 2075-ഓടെ ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാനുള്ള ഘടകങ്ങളില്‍ ചിലതാണ്.
ഇന്‍വെസ്കോ ഗ്ലോബല്‍ സോവറിന്‍ അസറ്റ് മാനേജ്മെന്റ് പഠനത്തില്‍ പറയുന്നത്, ഉയര്‍ന്ന വരുന്ന വിപണികളില്‍, ചൈനയെക്കാള്‍ ഇന്ത്യയോടാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ താത്പര്യം എന്നാണ്.
മെച്ചപ്പെട്ട ബിസിനസ് അന്തരീക്ഷം, രാഷ്ട്രീയ സ്ഥിരത, അനുകൂലമായ ജനസംഖ്യ, സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍, നിക്ഷേപകര്‍ക്കുള്ള സൗഹൃദ അന്തരീക്ഷം എന്നിവ ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: