തിരുവനന്തപുരം: നഗരഹൃദയത്തിലെ മണക്കാട് നടന്ന വന്‍ മോഷണത്തിലെ പ്രതി അറസ്റ്റില്‍. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നു 100 പവനോളെ കവര്‍ന്ന കേസിലെ പ്രതിയെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. വള്ളക്കടവില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശി ഷഫീക്കിനെയാണ് (30) ഫോര്‍ട്ട് പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.വീടിന്റെ രണ്ടാം നിലയിലെ മുറികളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം വീട്ടുകാര്‍ ഇല്ലാത്ത സമയത്താണ് മോഷണം നടത്തിയത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
വലിയ തുറയില്‍ മോഷണത്തിനിടെ വൃദ്ധയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിയാണ് ഈ മോഷണവും നടത്തിയ ഷെഫീക്കെന്ന് പൊലീസ് പറഞ്ഞു. രാമകൃഷ്ണന്റെ വീടിന്റെ രണ്ടാംനിലയില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന മുറികളില്‍ മാത്രമാണ് പ്രതി കയറിയത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. പ്രതിക്ക് സ്വര്‍ണ്ണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു എന്ന് പൊലീസ് കരുതുന്നുണ്ട്.
ഷഫീക്കിനെ ലോഡ്ജില്‍ നിന്ന് പിടികൂടിയ സമയത്ത് സ്വര്‍ണത്തിന്റെ ഒരു ഭാഗവും പ്രതിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പ്രതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ശേഷിച്ച സ്വര്‍ണം കണ്ടെത്താനായി രാത്രി തന്നെ പ്രതിയുമായി നെടുമങ്ങാട്ടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് എത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ഷെഫീക്കിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ട്, തമ്പാനൂര്‍, വിഴിഞ്ഞം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. ഷാഡോ പൊലീസും പ്രതിക്കായി രംഗത്തുണ്ടായിരുന്ന. അന്വേഷണത്തിനിടെയാണ് ലോഡ്ജില്‍ താമസിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. മോഷണം നടന്ന വീട്ടിലെ അംഗങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിനത്തിന് പോകുന്നതിന് മുന്‍പേ മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്ന് ഒളിച്ചിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: