Categories: India

ഫ്രഞ്ച് ദേശീയ ദിനാഘോഷം: ലൂവര്‍ മ്യൂസിയത്തില്‍ മോദിക്ക് മക്രോണ്‍ അത്താഴ വിരുന്നൊരുക്കും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഈ മാസം 13ന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ വിഖ്യാതമായ ലൂവര്‍ മ്യൂസിയത്തില്‍ അത്താഴ വിരുന്നൊരുക്കും. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അത്താഴ വിരുന്ന്. ഇരുനൂറു പ്രത്യേക ക്ഷണിതാക്കളാണ് മോദിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുക.

Published by

ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഈ മാസം 13ന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ വിഖ്യാതമായ ലൂവര്‍ മ്യൂസിയത്തില്‍ അത്താഴ വിരുന്നൊരുക്കും. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അത്താഴ വിരുന്ന്. ഇരുനൂറു പ്രത്യേക ക്ഷണിതാക്കളാണ് മോദിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുക.  

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തിലൊരുക്കുന്ന വിരുന്ന് മോദിയോടുള്ള ഫ്രാന്‍സിന്റെ എക്കാലത്തും മികച്ച ആദരമായിരിക്കും എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാവസരത്തിലാണ് മോദിയുടെ അഞ്ചാമത്തെ സന്ദര്‍ശനം.  

പതിനാലിന് ഫ്രഞ്ച് ദിനാഘോഷത്തില്‍ പ്രത്യേക അതിഥിയായി മോദി പങ്കെടുക്കും. ദേശീയ ദിനാഘോഷത്തില്‍ ഫ്രഞ്ച് സൈന്യത്തിനൊപ്പം ഇന്ത്യന്‍ സൈന്യവും മാര്‍ച്ച് ചെയ്യും. മക്രോണ്‍-മോദി ഔദ്യോഗിക ചര്‍ച്ച പതിനാലിനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായി നമസ്‌തെ ഫ്രാന്‍സ് ഉത്സവവും സംഘടിപ്പിക്കും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക