ന്യൂദല്‍ഹി: ദല്‍ഹിയില്‍ സിഎഎ വിരുദ്ധ (പൗരത്വ ബില്‍ വിരുദ്ധ) പ്രക്ഷോഭത്തിന്റെ ഭാഗമായി കലാപകാരികളുടെ ആക്രമണത്തി്ല്‍ പൊലീസുകാരന്‍ രത്തന്‍ ലാലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് ഖാലിദിനെ അറസ്റ്റ് ചെയ്തു. മണിപ്പൂരിൽ നിന്നാണ് മുഹമ്മദ് ഖാലിദിനെ ദൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് . ദല്‍ഹിയില്‍ കാരാവാല്‍ നഗറില്‍ ചാന്ദ് ബാഗ് സ്വദേശിയാണ് മുഹമ്മദ് ഖാലിദ്. കലാപ സമയത്ത് ദല്‍ഹിയില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു കൊല്ലപ്പെട്ട രത്തന്‍ ലാല്‍.
വടക്ക് കിഴക്കൻ ഡൽഹിയിൽ 2020ൽ നടന്ന കലാപത്തിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് . ഇയാളെ പറ്റിയുള്ള വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ മുഹമ്മദ് ഖാലിദിനെതിരെ ദൽഹി ദയാൽപൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ 3 വർഷമായി ഇയാൾ ഒളിവിലായിരുന്നു. മുഹമ്മദ് ഖാലിദ് മണിപ്പൂരിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതെന്നും രവീന്ദ്ര സിംഗ് യാദവ് വെളിപ്പെടുത്തി.
ഇയാളുടെ സഹോദരൻ അയാസിനെ ഇക്കഴിഞ്ഞ ജൂൺ 21 ന് ദൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് അയാസ്.
ചോദ്യം ചെയ്യലിൽ, കലാപത്തിന് മുമ്പ് ഇയാളുടെ വീട്ടിൽ രഹസ്യയോഗം നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഈ യോഗത്തില് വഴിതടയാന്‍ വടിയും ഇരുമ്പുവടിയും ശേഖരിക്കാന് തീരുമാനിച്ചതെന്ന് പ്രതി സമ്മതിച്ചു.
ചോദ്യം ചെയ്യലിൽ, 2020-ൽ തന്റെ ജ്യേഷ്ഠൻ മുഹമ്മദ് അയാസിനും മറ്റ് കൂട്ടാളികൾക്കും ഒപ്പം ദൽഹിയിലെ ചാന്ദ് ബാഗ് ഏരിയയിൽ സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി മുഹമ്മദ് ഖാലിദ് വെളിപ്പെടുത്തി.
അക്രമത്തിനിടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷനിലേക്കുള്ള റോഡ് കലാപകാരികൾ ഉപരോധിച്ചു. അതേസമയം, വസീറാബാദിലേക്കുള്ള റോഡ് ഉപരോധിക്കാനും ശ്രമം നടന്നു. പോലീസ് തടയാൻ ശ്രമിച്ചപ്പോൾ ഖാലിദും സഹോദരൻ അയാസും ഉൾപ്പെടെയുള്ള മറ്റ് കലാപകാരികൾ പോലീസിനെ കല്ലെറിഞ്ഞ് ആക്രമിച്ചു. ഈ കല്ലേറേറ്റാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാല്‍ മരണപ്പെട്ടത്. മറ്റ് നിരവധി പോലീസുകാർക്ക് പരിക്ക് പറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: