കോഴിക്കോട്: തെരുവുനായകളുടെ ആക്രമണം ഭയന്ന് കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ഏഴ് സ്കൂളുകള്‍ക്കും 17 അംഗന്‍വാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. അക്രമം കാണിക്കുന്ന നായകളെ ഭയന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു.
കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് കുട്ടികൾക്കടക്കം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. തിങ്കളാഴ്ച രാവിലേയും ഒരാൾക്ക് നായയുടെ കടിയേറ്റു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ തെരുവുനായയുടെ കടിയേറ്റ് പേയിളകി വീട്ടമ്മ മരിച്ചിരുന്നു. ചന്ദ്രിക എന്ന സ്ത്രീയായിരുന്നു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: