ബംഗളുരു : ചെറു ഉപഗ്രഹങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) അതിന്റെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി) ഉടന്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറും. മിനി റോക്കറ്റ് വ്യവസായത്തിന് കൈമാറാന്‍ തീരുമാനിച്ചതായി ഐ എസ് ആര്‍ ഒയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ എസ്എസ്എല്‍വിയെ പൂര്‍ണമായും സ്വകാര്യമേഖലയ്‌ക്ക് കൈമാറും.
എസ് എസ് എല്‍ വി പോലെയുള്ള ചെറിയ റോക്കറ്റുകള്‍, 10 കിലോയില്‍ താഴെ ഭാരമുള്ള നാനോ സാറ്റലൈറ്റുകളെയും 100 കിലോയില്‍ താഴെ ഭാരമുള്ള മൈക്രോ സാറ്റലൈറ്റുകളെയുമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
കഴിഞ്ഞ വര്‍ഷം, അഞ്ച് പി എസ് എല്‍ വി നിര്‍മ്മിക്കാനുള്ള കരാര്‍ ഐ എസ് ആര്‍ ഒ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെയും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെയും സംയുക്ത സംരംഭത്തിന് കൈമാറിയിരുന്നു.
ഇന്ത്യന്‍ സ്പേസ് അസോസിയേഷനും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ ഇന്ത്യയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍, വാണിജ്യ ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ വഴി ഇന്ത്യയുടെ ആഭ്യന്തര ബഹിരാകാശ വ്യവസായം 2025 ഓടെ സമ്പദ്വ്യവസ്ഥയിലേക്ക് 13 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക