Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവന്മുക്തന്റെ വിശേഷണങ്ങള്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jul 10, 2023, 06:57 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവിന്റെ വാക്യത്തെ കേട്ട് വര്‍ദ്ധിച്ച ബുദ്ധിമാനായീടുന്ന രാഘവന്‍ പറഞ്ഞു, ‘എന്നും ഈ അഹങ്കാരതൃഷ്ണയെ കൈക്കോണ്ടീടൊല്ലായെന്ന് ഗുരോ! ഭവാനരുളിച്ചെയ്യും വാക്യം ഉള്‍ത്തടത്തിങ്കല്‍ നന്നായി ചിന്തിച്ചുകാണുന്നേരം അത്യന്തം ഗംഭീരമായുള്ളതുതന്നെ പ്രഭോ!  ഞാന്‍ അഹങ്കാരത്തെ സന്ത്യജിച്ചീടുന്നതു നിശ്ചയമായും ഈ ശരീരത്തെ കളഞ്ഞ ഫലംതന്നെ.  

അഹങ്കാരക്ഷയം വന്നീടില്‍ ശരീരം നാശത്തെ പ്രാപിച്ചീടുമെന്നതില്‍ സംശയം അല്പംപോലുമില്ല. മൂര്‍ച്ചവാളുകൊണ്ട് ഈര്‍ന്ന് മൂലവേരുകള്‍ മുറിച്ചീടില്‍ തീര്‍ച്ചയായി വലിയ വൃക്ഷവും വീഴും.’ കല്യനായ ശ്രീരാമചന്ദ്രന്‍ ഇങ്ങനെ പറഞ്ഞനേരം ഉള്ളില്‍ സന്തോഷത്തോടെ മാമുനി പറഞ്ഞു, ‘രാഘവ! രണ്ടുമാതിരിയുണ്ടു വാസനാത്യാഗമെന്നു വിദ്വജ്ജനം പറയുന്നു. ധ്യേയമെന്നാണു നാമം ഒന്നിന്, മറ്റൊന്നിന് ജ്ഞേയമെന്നാണു നാമം. ഇക്കാണുന്നവയ്‌ക്കെല്ലാം ഞാനുടമസ്ഥനാണ്, ഇക്കാണുന്നവയെല്ലാം എന്റെ ജീവിതമായീടുന്നു, ഇക്കാണുന്നവയെല്ലാം കൂടാതെകണ്ടു ഞാനില്ല, ഇക്കാണുന്നവയൊന്നും ഇല്ല ഞാനില്ലെന്നാകില്‍, എന്നേവമുള്ളിലുള്ളോരു നിശ്ചയത്തെ നന്നായി വിചാരിച്ചു മാനസത്തോടുകൂടി സന്ത്യജിച്ചിട്ടു ഞാനുമീ പദാര്‍ത്ഥവും തമ്മില്‍ ബന്ധമില്ലല്പംപോലും,  എന്നേവം ഭാവിക്കുമ്പോള്‍, അന്തശ്ശീതളയായ ബുദ്ധിയോടുകൂടി വിനോദമായ ക്രിയകളെ സന്തതം ചെയ്തീടുന്നവന്‍ ഭവിച്ചീടുന്നതായ വാസനാത്യാഗത്തിനെ ഭൂമിയില്‍ സത്തുക്കളൊക്കെ ധ്യേയമെന്നോതീടുന്നു.

സാധോ! കേള്‍ക്ക, ഭേദഹീനയാകുന്ന ബുദ്ധിയോടെ ഏതു വാസനാക്ഷയം ചെയ്തു, നിര്‍മ്മമനായി മൂന്നു ദേഹങ്ങളെയും വിട്ടീടുന്നതു നിനച്ചീടാ. വാസനാക്ഷയം ജ്ഞേയമെന്നു പറയുന്നു. ഓര്‍ക്ക നീ, അഹങ്കാരസഖിയാകുന്ന വാസനയെ നീക്കി വിനോദത്തിനായി ധ്യേയസന്ത്യാഗിയായിട്ട് പാരിതില്‍ ആരു വാണീടുന്നിതു ആ മാന്യന്‍തന്നെ സാരജ്ഞ! ജീവന്മുക്തനെന്നു പറയുന്നു.  ഉത്തമ! ജ്ഞേയസന്ത്യാഗിയെയും വിദ്വാന്മാരെല്ലാവരും മുക്തനെന്നോതീടുന്നു. നീ നന്നായി കേള്‍ക്ക, മുക്തപദത്തില്‍ സ്ഥിതങ്ങളാകുന്ന ത്യാഗങ്ങള്‍ ഇവ രണ്ടും തമ്മില്‍ ഭേദമില്ല. ഈ രണ്ടും ബ്രഹ്മത്വമാര്‍ന്നുള്ളതും വിഗതജ്വരങ്ങളുമാകുന്നു. സൗഖ്യമുണ്ടാകുമ്പോഴും ദുഃഖമുണ്ടാകുമ്പോഴും ഉള്‍ക്കാമ്പില്‍ സന്തോഷവും വാട്ടവും ഭവിക്കാതെ എപ്പോഴുമൊന്നുപോലെ വാഴുന്നതാരാകുന്നുവോ സല്‍പ്പുമാനായ അവന്‍ ജീവന്മുക്തനാകുന്നു രാമ! ഇഷ്ടാനിഷ്ടദര്‍ശനങ്ങളില്‍ വ്യത്യാസമല്പംപോലുമുണ്ടാകാതെ എല്ലായ്‌പ്പോഴും, പാരിതില്‍ ഉറങ്ങിക്കിടക്കുന്നവനെന്നപോല്‍ വര്‍ത്തിക്കുന്നതാരാണ് അവന്‍ ജീവന്മുക്തനാകുന്നുവെന്ന് ഓര്‍ത്താലും. സന്തോഷം, ഈര്‍ഷ്യ, ഭയം, ക്രോധം, ആഗ്രഹം, ദൈന്യം ഈവക ഒട്ടും അന്തരംഗത്തില്‍ ചേര്‍ന്നീടാതെ പാരിടത്തിങ്കല്‍ ആരു വര്‍ത്തിച്ചുകൊണ്ടീടുന്നു, വാരിജേക്ഷണ! അവന്‍ നൂനമായും ജീവന്മുക്തനാണ്. ഉറക്കത്തിലെന്നപോല്‍ ജാഗ്രത്തിലും ഉള്‍ക്കാമ്പില്‍ ഖേദം, മോദം, മുതലായവയൊന്നും ചേരാതെ പൂര്‍ണചന്ദ്രനെന്നപോല്‍ വിളങ്ങുന്നതാരാണ്, ഓര്‍ക്ക നീ, ആയവന്‍ ജീവന്മുക്തനാകുന്നു. രാഘവ! കേള്‍ക്ക, ബാഹ്യാര്‍ത്ഥവാസനയില്‍നിന്നുണ്ടായ തൃഷ്ണ ബദ്ധയായീടുന്നു. നീ ഓര്‍ക്കുക, സര്‍വാര്‍ത്ഥവാസനോന്മുക്തമായീടുന്ന തൃഷ്ണ മുക്തമായീടുന്നു. എനിക്കിന്നിതു ഭവിച്ചീടേണമെന്നു ഹൃത്തില്‍ ജനിക്കും തൃഷ്ണ നല്ല ശൃംഖലയായീടുന്നു. സത്തായും അസ്സത്തായും ഉള്ള ഭാവങ്ങളില്‍ അത്രയുമുള്ള തൃഷ്ണയെ കളഞ്ഞ് ഉടന്‍ ചൊല്‍ക്കൊള്ളും മഹാത്മാക്കളായീടുന്നവരെല്ലാം ഉല്‍ക്കൃഷ്ടമായ പദത്തെ പ്രാപിക്കുന്നു.  ബന്ധമാകുന്ന ആസ്ഥ, പിന്നെ നല്ല മോക്ഷമാകുന്ന ആസ്ഥ, സുഖദുഃഖാവസ്ഥ, നല്‍സത്തസത്തെന്നിവയില്‍ച്ചേരുന്ന ആസ്ഥ എന്നിവയെല്ലാം വിട്ടു നിശ്ചലമഹാസമുദ്രമെന്നതുപോലെ നീ സദാപി സ്ഥിതിചെയ്യുക. വേറെയൊന്നിനെ കേട്ടുകൊള്ളുക, വിചാരമുള്ള പുരുഷന് നിശ്ചയമായും ചതുര്‍വിധമുണ്ടായിവരും. പാദം മുതല്‍ക്കു ശീര്‍ഷം വരെയുള്ളവന്‍ ഞാന്‍, മാതാപിതാക്കന്മാരാല്‍ നിര്‍മ്മിതനായുള്ളവന്‍ എന്നുള്ള നിശ്ചയം അജ്ഞാനത്താല്‍ ഒന്നുണ്ടാകും, വന്നീടുമതുകൊണ്ട് ബന്ധനമെന്നറിയണം. സര്‍വഭാവാതീതനായുള്ളവന്‍ ഞാനെന്നല്ല വാലാഗ്രത്തേക്കാളേറ്റം ചെറുതല്ലോ. ഇങ്ങനെ രണ്ടാമതാകുന്ന നിശ്ചയമുണ്ടായിടും സത്തുക്കള്‍ക്ക് അതുകൊണ്ട് കൈവല്യം കൈവന്നിടും.

സര്‍വവും ഞാനാകുന്നു, ഞാനല്ലാതൊന്നുമില്ല. നിര്‍വാദമായി നിരൂപിച്ചാല്‍ നാശമില്ലാത്തവന്‍ ഞാന്‍ എന്നുള്ളതാണ് മൂന്നാം നിശ്ചയം രഘുപതേ! ഇതുകൊണ്ട് നിര്‍വാണം വന്നീടുമെന്നതു നിശ്ചയം. ഞാനുമീ ലോകങ്ങളുമില്ലാത്തതായിടുന്നു; നൂനമാകാശംപോലെ എല്ലാം ശൂന്യമാണ് എന്നുള്ളതാണ് നാലാം നിശ്ചയം മഹാമതേ! ഇതുകൊണ്ട് മോക്ഷം വന്നീടുമെന്നതിന് സന്ദേഹമില്ല. ഒന്നാമതായിട്ട് പറഞ്ഞത് ബന്ധമുണ്ടാക്കുന്നൊരു തൃഷ്ണയാണെന്നറിഞ്ഞീടുക രാമ! ശുദ്ധ തൃഷ്ണകളായ മറ്റവ മൂന്നും ജീവന്മുക്തന്മാരായുള്ളോരിലുള്ളവയാണ്. ഒക്കെയും ഞാന്‍തന്നെയാണെന്നുളള നിശ്ചയത്തെ കൈക്കൊണ്ടീടുകില്‍ പിന്നെ ദുഃഖിയാവുകയില്ല. ‘  

(തുടരും)

Tags: hinduspiritualയോഗംHindutvaശ്രീരാമഭഗവാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

World

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു ; മധ്യപ്രദേശിലും ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്

India

‘പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങുന്നു’- മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies