കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് പ്രണയജോഡികള്‍ കെട്ടിപ്പിടിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകളും മറ്റ് സമാനസ്വഭാവമുള്ള യൂട്യൂബ് വീഡിയോകളും ഷൂട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ക്ഷേത്രസമിതി പൊലീസിന് കത്തയച്ചു. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന സമിതിയാണ് ഇത്തരം വീഡിയോട ഷൂട്ടുകള്‍ ചെയ്യുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാവിയില്‍ ഇത്തരം മൊബൈല്‍ ഷൂട്ടുകള്‍ ഒഴിവാക്കാന്‍ ക്ഷേത്രപരിസരത്ത് എത്തുന്ന ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ക്ലോക്ക് റൂമുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുകയാണ് ക്ഷേത്രസമിതി.
കഴിഞ്ഞ ദിവസം കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഒരു യൂട്യൂബറായ യുവതി തന്റെ കാമുകനോട് വിവാഹഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതോടെ ക്ഷേത്രം സമിതിക്ക് വലിയ തോതില്‍ ഭക്തരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടതായി വന്നു. ഇത്തരം വീഡിയോകള്‍ ക്ഷേത്ര വിശുദ്ധി നശിപ്പിക്കുമെന്നാണ് ക്ഷേത്രസമിതി എക്സിക്യൂട്ടീപ് ഓഫീസര്‍ രമേഷ് ചന്ദ്ര തിവാരി പൊലീസിന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ കേദാര്‍നാഥില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നത് പതിവായിട്ടുണ്ട്. പലതും പ്രണയവും മറ്റുമാണ്. ഇത് ആരാധനാലയത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: