ബെംഗളൂരു:കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയില്‍ നിന്നും കാണാതായ ജെയിന് മുനിയെ പിന്നീട് ദാരുണായി കൊല്ലപ്പെട്ടതായി കണ്ടെത്തിയതിന് പിന്നില്‍ കര്‍ണ്ണാടകത്തിലെ ഹിന്ദു വിരുദ്ധ പൊലീസാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). അഹിംസ പഠിപ്പിക്കുന്ന സന്യാസി വര്യന്റെ ശരീരം പല തുണ്ടായി വെട്ടിയത് ജിഹാദികളാണെന്നും വിഎച്ച് പി ആരോപിച്ചു. അവിടുത്തെ ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് വഴിയൊരുക്കുന്നതെന്നും വിഎച്ച് പി കുറ്റപ്പെടുത്തി.
ബെല്‍ഗാവിയിലെ ചികോഡി താലൂക്കിലുള്ള നന്ദി പര്‍വതത്തിലെ ആശ്രമത്തില്‍ കഴിഞ്ഞ 15 വര്‍ഷ മായി സേവനം നടത്തുന്ന വ്യക്തിയാണ് സ്വാമി. ജൂലായ് എട്ടിന് രണ്ട് പേര് സ്വാമിയെ കൊലചെയ്യുകയായിരുന്നു. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പശുഹത്യ നിരോധനം പിന്‍വലിക്കാനും മതപരിവര്‍ത്തനം തടയുന്ന ബില്‍ പിന്‍വലിക്കാനും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ജിഹാദി ശക്തികളെ ബലപ്പെടുത്തുകയാണെന്നും വിഎച്ച് പി വിമര്‍ശിച്ചു. സ്വാമിജിയെ കൊന്നുതള്ളിയ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും വിഎച്ച് പി ആവശ്യപ്പെട്ടു.
ജെയിന് മുനി ഒരു വ്യക്തിക്ക് പണം കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ എത്തിയത്. കൂടുതല്‍ പ്രശ്നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആശ്രമത്തില്‍ നിന്നും സ്വാമിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി. ഈ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കര്‍ണ്ണാടകത്തില്‍ സന്യാസിമാരോ ഹിന്ദു വിചാരമുള്ളവരോ സുരക്ഷിതരല്ലെന്നും വിഎച്ച് പി സെക്രട്ടറി ജനറല്‍ പരാണ്ഡെ അഭിപ്രായപ്പെട്ടു. ഈ മനുഷ്യത്വ ഹീനമായ കൊലയ്ക്ക് കാരണമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ വിചാരം മാറ്റിവെച്ച് ജെയിന് സമുദായത്തോട് ക്ഷമ പറയണമെന്നും പരാണ്ഡെ ആവശ്യപ്പെട്ടു.
സ്വാമിയുടെ പരിചയക്കാരില്‍ രണ്ടുപേരെക്കുറിച്ച് സംശയം തോന്നിയ പൊലീസ് അവരെ കസ്റ്റഡിയിലെത്തു. പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലക്കുറ്റം സമ്മതിച്ചു. എവിടെയാണ് സ്വാമിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പ്രതികളായ ഇരുവരും കൃത്യമായ ഉത്തരം നല്‍കിയില്ല. സ്വാമിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ചുവെന്നും കുറ്റവാളികള്‍ സമ്മതിച്ചിട്ടുണ്ട്. മൃതശരീരം കണ്ടെത്താന്‍ പൊലീസ് കടകബാലി ഗ്രാമത്തിലെ കുഴല്‍ക്കിണര്‍ വരെ വറ്റിച്ചു. കിട്ടിയില്ല.
സ്വാമിയുടെ ഭക്തര്‍ അക്രമാസക്തരാകാതിരിക്കാന്‍ ചിക്കോഡി, റായ്ബാഗ് താലൂക്കുകളില്‍ പൊലീസ് സുരക്ഷാനടപടികള്‍ വര്‍ധിപ്പിച്ചിരുന്നു. 1967ല്‍ കര്‍ണ്ണാടകത്തില്‍ ജനിച്ച ജെയിന് മുനി കുട്ടിക്കാലത്ത് ബ്രഹ്മപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്. ആചാര്യശ്രീ കുന്തുസാഗര്‍ ജി മഹാരാജാണ് ജെയിന് മുനിയെ സന്യാസത്തിലേക്ക് ആനയിച്ചത്. മൃതശരീരം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: