ലിമെറിക് : യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ റികര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് താരമായി പാര്‍ത്ഥ് സലുങ്കെ.അണ്ടര്‍ 21 പുരുഷന്മാരുടെ റികര്‍വ് വ്യക്തിഗത ഫൈനലില്‍ കൊറിയന്‍ താരത്തെയാണ് പരാജയപ്പെടുത്തിയത്.
റാങ്കിംഗ് റൗണ്ടില്‍ ഒന്നാമതെത്തിയ സലുങ്കെ,അഞ്ച് സെറ്ററില്‍ ഏഴാം സീഡ് സോംഗ് ഇന്‍ജുനെ 7-3 (26-26, 25-28, 28-26, 29-26, 28-26) എന്ന് സ്കോറിനാണ് കീഴടക്കിയത്.മഹാരാഷ്ട്രയിലെ സതാര സവ്ദേശിയാണ് 19 വയസുളള പാര്‍ത്ഥ് സലുങ്കെ. ടൂര്‍ണമെന്റില്‍ 11 മെഡലുകളാണ് ഇന്ത്യ നേടിയത്.
24 അംഗ ഇന്ത്യന്‍ സംഘത്തിന്റെ മെഡല്‍ വേട്ടയില്‍ ആറ് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടുന്നു. ഇന്ത്യ നേടിയ 11 മെഡലുകളില്‍ ആറ് മെഡലുകള്‍ അണ്ടര്‍ 21 വിഭാഗത്തിലാണ് . നാല് സ്വര്‍ണവും രണ്ട് വെങ്കലവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: