ഷിംല: ഉത്തരേന്ത്യയില്‍ നാശം വിതച്ച കനത്തമഴ തുടരുകയാണ്. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം മുപ്പത് കടന്നെന്നാണ് റിപ്പോര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പല നഗരങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. വരും ദിവസങ്ങളിലും ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ്, പഞ്ചാവ്, ഹരിയാന എന്നിവിടങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മിന്നല്‍ പ്രളയത്തില്‍ വീടുകളും റോഡുകളുമൊക്കെ ഒലിച്ചു പോവുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. തൃശൂരില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘം അടക്കം നാല്‍പ്പതോളം മലയാളികള്‍ മണാലിയിലും ഹിമാചലിലും കുടങ്ങിയിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്.
ഉത്തരാഖണ്ഡിലും ജമ്മുവിലുമെല്ലാം ഇതേ സ്ഥിതിതന്നെയാണ്. ജമ്മു കാശ്മീരിലെ സാംബ, കത്തുവ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 16 കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അതിവ ജാഗ്രതാ നിര്‍ദേശമായ ഓരോ ജില്ലയിലും പുറപ്പെടുവിച്ചിരിക്കുന്നത്
ദല്‍ഹിയില്‍ ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. ദല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഗാസിയാബാദില്‍ ഇനി സ്കൂള്‍ തുറക്കുക ബുധനാഴ്ച മാത്രം. നോര്‍ത്തേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ലഡാക്കില്‍ കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുമുണ്ട്. പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. 700 റോഡുകള്‍ അടച്ചു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ പെയ്യുന്ന ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുകയാണ്.രാത്രി വൈകിയും വലിയ ഗതാഗതക്കുരുക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: