തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശമായ അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തെരുവ്നായ അക്രമിച്ചു. കുട്ടിക്ക് മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാമ്പള്ളി കൃപാനഗറില്‍ റീജന്‍ – സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെയാണ് തെരുവ് നായ കടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്.
സംസ്ഥാനത്ത് ജനജീവിതത്തിന് തെരുവു നായ്ക്കള്‍ ഗുരുതര ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിവിധ ജില്ലകളില്‍ തെരുവുനായകള്‍ മനുഷ്യരെ ആക്രമിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന് ഇരയാകുന്നവരില്‍ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും യുവാക്കളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: