തിരുവല്ല: ആറുകളും തോടുകളും കരകവിഞ്ഞ് റോഡുകളിലും പറമ്പുകളിലും വെള്ളം നിറഞ്ഞതോടെ ഇഴജന്തുക്കളുടെ ശല്യം ജനങ്ങളെ ഭീതിയിലാക്കുന്നു. വെള്ളം കയറിയ വീടുകളില്‍ നിന്ന് പാമ്പുകളെയും മറ്റും ജീവികളെയും പിടിച്ചെടുത്തിട്ടുണ്ട്. തോടുകളില്‍ നിന്നു മറ്റും ഒഴുക്കിയെത്തുന്ന വെള്ളത്തില്‍ മാലിന്യം നിറഞ്ഞതിനാല്‍ പലര്‍ക്കും രോഗങ്ങള്‍ പിടിപ്പെടുന്നുണ്ട്.
കൊതുക് ശല്യവും രൂക്ഷമാണ്.തിരുവന്‍വണ്ടൂര്‍,പാണ്ടനാട്.പ്രയാര്‍ തുടങ്ങി സ്ഥങ്ങളില്‍ നിരവധി കാവുകളും,കുളങ്ങളും ഉള്ളതിനാല്‍ പ്രദേശത്ത് ഇഴജന്തു ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ അണലി,മൂര്‍ഖന്‍,ഇരുതലമൂരിയടക്കമുള്ള പാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. മഴ കുറഞ്ഞതോടെ പല സ്ഥലങ്ങളിലും ഇവയെ കണ്ടവരുണ്ട്. ഇത്തരത്തില്‍ മേഖലയിലെ പല വീടുകളിലും പാമ്പുകള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലെ തിരികെയെത്തുമ്പോള്‍ സൂക്ഷിച്ചില്ലായെങ്കില്‍ ഒരുപക്ഷെ ജീവന് തന്നെ അപകടത്തിലായേക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: