ത്തങ്കരിയില് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടില്‍ അകപ്പെട്ട വീട്ടില്‍ നിന്നും മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു . ചാത്തങ്കരി ലവ് ഡേയില്‍ റിട്ടയേഡ് ബാങ്ക് മാനേജര്‍ പി .ടി മാധവന്റെ ഭാര്യ അച്ചാമ്മയുടെ മൃതദേഹമാണ് മണ്ണ് മാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കയറ്റി കരയ്ക്ക് എത്തിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വച്ച് അച്ചാമ്മ മരിച്ചത്. കാവുംഭാഗം – ചാത്തങ്കരി റോഡിലെ വെള്ളക്കെട്ട് മൂലം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്ന മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിന് സമീപം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. സംസ്കാരം പിന്നീട് നടക്കും. മക്കള്‍ : പ്രേംസണ്‍, പ്രേംസി, പ്രമോദ്. മരുമക്കള്‍ : ജെസ്സിന് , സ്റ്റീഫന്‍ , ഡാര്‍ലി സംസ്കാരം പിന്നീട്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: