Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

15 അടി ഉയരത്തില്‍ നിന്ന് കുന്നിടിഞ്ഞ് ജനവാസ മേഖലയിലേക്ക് പതിക്കുന്നു; ഇരട്ടക്കുളങ്ങര നിവാസികള്‍ ഭീതിയില്‍

കുന്നിലെ മണ്ണ് ഏറെ ദുര്‍ബലാവസ്ഥയിലാണ്. ഏതാനും ഭാഗങ്ങള്‍ ഇടിഞ്ഞ് താഴേക്ക് പതിക്കാന്‍ തുടങ്ങി.

Janmabhumi Online by Janmabhumi Online
Jul 9, 2023, 04:11 pm IST
in Thrissur
ഇരട്ടക്കുളങ്ങരയില്‍ മണ്ണിടിയുന്ന പ്രദേശം

ഇരട്ടക്കുളങ്ങരയില്‍ മണ്ണിടിയുന്ന പ്രദേശം

FacebookTwitterWhatsAppTelegramLinkedinEmail

വടക്കാഞ്ചേരി: മണ്ണിടിച്ചില്‍ ഭീതിയില്‍ ഇരട്ടക്കുളങ്ങര നിവാസികള്‍. പെരുമഴക്ക് നേരിയ ശമനമുണ്ടെങ്കിലും ദുരിതങ്ങളും, ദുരന്ത ആശങ്കയും വിട്ടൊഴിയുന്നില്ല. വടക്കാഞ്ചേരി നഗരസഭയിലെ ഇരട്ടക്കുളങ്ങര ഡിവിഷനിലെ ലക്ഷംവീട് കോളനിയിലുള്‍പ്പെട്ട എട്ടോളം കുടുംബങ്ങള്‍ ദുരന്തമുഖത്താണ് കഴിയുന്നത്. ഇവരുടെ വീടുകള്‍ക്ക് മുകളിലേക്ക് ഏത് നിമിഷവും 15 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുന്ന് ഇടിഞ്ഞ് വീഴുമെന്നതാണ് സ്ഥിതി. 

ഇന്നലെയും കനത്ത മഴയില്‍ വലിയ തോതില്‍ കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞു. 2018 ലെ പെരുംപ്രളയ കാലത്ത് തുടങ്ങിയതാണ് ഈ ആശങ്ക. അന്ന് ഈ കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചു. ജനങ്ങളെ മാറ്റിപാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. ഏതാനും വീടുകള്‍ക്ക് ചെറിയ നാശ നഷ്ടത്തിലൊതുങ്ങി അന്നത്തെ ഇടിച്ചില്‍. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാണെന്ന് നാട്ടുകാര്‍ പറയുന്നു.

കുന്നിലെ മണ്ണ് ഏറെ ദുര്‍ബലാവസ്ഥയിലാണ്. ഏതാനും ഭാഗങ്ങള്‍ ഇടിഞ്ഞ് താഴേക്ക് പതിക്കാന്‍ തുടങ്ങി. നഗരസഭ ഡിവിഷന്‍ കൗണ്‍സിലറുടെയും വീട് കുന്നിന് താഴെയാണ്. ആയുര്‍വേദ വിഷവൈദ്യ ആശുപത്രിയും ദുരന്തമുഖത്ത് തന്നെ. നഗരസഭ അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്.  

റീബില്‍ഡ് കേരള പദ്ധതി: സംരക്ഷണ ഭിത്തി  നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചു.

വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര എച്ച്എംസി നഗറിലെ ഭീമന്‍ കുന്ന് ഇടിഞ്ഞ് ജനവാസ മേഖലയിലേക്ക് വീഴുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചു. ഏതാനും മീറ്റര്‍ പിന്നിട്ടപ്പോള്‍ ഫണ്ട് കഴിഞ്ഞതാണ് നിര്‍മാണ സ്തംഭനത്തിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ ജനകീയ ആശങ്ക ഇല്ലാതാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അനാസ്ഥ വെടിഞ്ഞ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്. ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.  

ജനങ്ങളുടെ ആശങ്ക  പരിഹരിക്കണം: ബിജെപി

വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര ഡിവിഷനിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ ഉള്‍പ്പെടെയുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണം. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗറിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ജന. സെക്രട്ടറി എസ്. രാജു, ട്രഷറര്‍ രാമപ്രസാദ് ഇ. എം., കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമരനെല്ലൂര്‍, ഏരിയാ പ്രസിഡന്റ് കൃഷ്ണനുണ്ണി ഇ., സെക്രട്ടറി വിനയന്‍ കെ. പി. എന്നിവരും സ്ഥലത്തെത്തി.  

Tags: ThrissurRainLand slide
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴമുന്നറിയിപ്പ് പിന്‍വലിച്ചു

Kerala

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള 300 രൂപ സഹായം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

India

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies