ലഖ്നൗ : അയോധ്യ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ ഒന്നാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മിനുക്ക് പണികളാണ് നിലവില്‍ നടക്കുന്നത്. ശ്രീകോവിലിന്റെ നിലത്തിന്റെ നിര്‍മാണമാണ് നിലവില്‍ നടക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിന്റെ പുതിയ ചിത്രങ്ങള്‍ ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് ക്ഷേത്ര നിര്‍മാണം നടത്തുന്നത്. മൂന്ന് നിലകളിലായാണ് രാമക്ഷേത്ര നിര്‍മാണം. താഴത്തെ നിലയിലിപ്പോള് തൂണുകളും കമാനങ്ങളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായുള്ള കൊത്തുപണികളും നടക്കുന്നുണ്ട്. രാവും പകലുമായാണ് ക്ഷേത്ര നിര്‍മാണം നടന്നു വരുന്നത്. 2024ല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി ക്ഷേത്രം തുറന്ന് നല്‍കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണവും നടന്നു വരികയാണ്. ഒക്ടോബറില്‍ ആദ്യ വിമാന സര്‍വീസ് ആരംഭിക്കുമെങ്കിലും, നവംബര്‍ മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമാവുക. യാത്രക്കാര്‍ക്കുള്ള ടെര്‍മിനലുകളുടെ 76 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു. വിമാനത്താവളത്തിലെ റണ്‍വേയുടെ നിര്‍മാണം നടന്നു വരികയാണ്. വിമാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്കുന്നതിനോടനുബന്ധിച്ച് സരയൂ നദിയില്‍ ക്രൂയിസ് കപ്പലില്‍ യാത്ര ചെയ്യുന്നതിനുള്ള അവസരവും ഉടന്‍ സാധ്യമാകം യുപി സര്‍ക്കാര്‍ ഒക്ടോബറോടെ സരയുവിലെ ആദ്യ ക്രൂയിസ് യാത്രയ്ക്ക് തുടക്കമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: