തൃശൂര്‍: തൃശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ടത് ആശങ്ക പരത്തി. ആമ്പല്ലൂര്‍, വരന്തരപ്പള്ളി എന്നിവിടങ്ങളിലാണ് മുഴക്കം കേട്ടത്.
ഈ ശബ്ദം രണ്ട് സെക്കന്‍ഡാണ് നീണ്ടുനിന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പരിശോധന നടത്തിയെങ്കിലും ഭൂകമ്പത്തിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ കോട്ടയത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: