ചെന്നൈ (തമിഴ്നാട്): ഇന്ത്യന്‍ നിര്‍മ്മിത സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ 28ാമത് തീവണ്ടി കാവി നിറത്തിലായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കാവിനിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഇതുവരെ ഓടിതുടങ്ങിയിട്ടില്ല. എന്നാല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) പുതിയ ട്രെയിനിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്.
വന്ദേ ഭാരത് എക്സ്പ്രസ് നിലവില്‍ 25 സര്‍വിസുകളാണ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ട്രെയിനിന് നിറം മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച് ദക്ഷിണ റെയില്‍വേയിലെ സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു. വന്ദേ ഭാരത് എക്സ്പ്രസിന്റെ മെച്ചപ്പെടുത്തലുകളും അവലോകനം ചെയ്തു. തദ്ദേശീയ തീവണ്ടിയുടെ 28ാം റേക്കിന്റെ പുതിയ നിറം ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പരിശോധനയ്ക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളില്‍ 25 മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇത് നമ്മുടെ സ്വന്തം എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് മേക്ക് ഇന്‍ ഇന്ത്യ ആശയം യാദാര്ത്ഥ്യമാക്കിയതിന്റെ ഉദാഹരണമാണെന്നും അദേഹം പറഞ്ഞു. വന്ദേ ഭാരതിന്റെ പ്രവര്‍ത്തന വേളയില്‍ എസികള്‍, ടോയ്ലറ്റുകള് മുതലായവയെ കുറിച്ച് ഫീല്‍ഡ് യൂണിറ്റുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്ക് എന്തുതന്നെയായാലും, ആ മെച്ചപ്പെടുത്തലുകളെല്ലാം ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉപയോഗിക്കുന്നുവെന്നും വൈഷ്ണവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വന്ദേഭാരതിലെ പുതിയ സുരക്ഷാ സവിശേഷതയായ ‘ആന്റി ക്ലൈമ്പേഴ്സ്’ അവലോകനം ചെയ്തു. ഇത് എല്ലാ വന്ദേ ഭാരതിലും മറ്റ് ട്രെയിനുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ രണ്ട് ട്രെയിന്‍ ഗോരഖ്-പൂര്ലക്നൗ, ജോധ്പൂര്‍-സബര്‍മതി എന്നീ ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: