ജയ്പൂര്‍ : രാജസ്ഥാനിലെ ബിക്കാനീറില്‍ 24,300 കോടി രൂപയുടെ റെയില്‍, റോഡ്, ഊര്‍ജ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അമൃത്സര്‍ – ജാംനഗര്‍ സാമ്പത്തിക ഇടനാഴിയുടെ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജസ്ഥാനില്‍ 500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇത് ഏകദേശം 11,125 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്.
ഏകദേശം 10,950 കോടി രൂപയുടെ ഹരിത ഊര്‍ജ ഇടനാഴിക്കായുളള അന്തര്‍ സംസ്ഥാന പ്രസരണ പാതയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ബിക്കാനീര്‍-ഭിവാദി പ്രസരണ ലൈനും ബിക്കാനീറിലെ 30 കിടക്കകളുള്ള ഇ എസ് ഐ സി ആശുപത്രിയും മോദി സമര്‍പ്പിച്ചു. ബിക്കാനീര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരു – രത്തന്‍ഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കലിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് വേ രാജസ്ഥാനെ ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ജമ്മു-കശ്മീര്‍ എന്നിവയുമായി ബന്ധിപ്പിക്കുമെന്നും ജാംനഗര്‍, കാണ്ട്ല തുടങ്ങിയ പ്രധാനപ്പെട്ട വാണിജ്യ തുറമുഖങ്ങളുമായും ബന്ധപ്പെടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിക്കാനീറും അമൃത്സറും ജോധ്പൂരും തമ്മിലുള്ള ദൂരവും ജോധ്പൂരും ഗുജറാത്തും തമ്മിലുള്ള ദൂരവും കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മേഖലയിലെ കര്‍ഷകര്‍ക്കും ബിസിനസുകള്‍ക്കും ഏറെ പ്രയോജനം ചെയ്യും. ഈ ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ്വേ പടിഞ്ഞാറന്‍ ഇന്ത്യയിലെ മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: