ആലുവ: കെ എസ് ആര് ടി സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സ്വിഫ്റ്റ് ബസിലാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടര്‍ സീറ്റിനടുത്ത് വിളിച്ചിരുത്തിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; രാവിലെ 6.30ഓടെ തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം കാട്ടിയത്. ആലുവയിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. ആദ്യം യുവതി ഇരുന്ന സീറ്റ് റിസര്വേഷനുളളതാണെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ തന്റെ സീറ്റിനടുത്ത് വിളിച്ചുവരുത്തി അതിക്രമം നടത്തിയത്. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബസ് ആലുവയിലെത്തിയപ്പോള്‍ പൊലീസ് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: