ന്യൂദല്‍ഹി: പ്രതിരോധ സഹകരണവും തന്ത്രപരമായ പങ്കാളിത്തവും കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച മലേഷ്യയിലെത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് രാജ്നാഥ് സിംഗ് മലേഷ്യയിലെത്തുന്നത്. മലേഷ്യന്‍ പ്രതിരോധ മന്ത്രി ഡാറ്റോ സെരി മുഹമ്മദ് ഹസനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. സന്ദര്‍ശന വേളയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ബിന്‍ ഇബ്രാഹിമിമുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കും ശക്തവും ബഹുമുഖവുമായ ബന്ധമുണ്ട്. അത് പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടെ നിരവധി തന്ത്രപ്രധാന മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 2015 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ സ്ഥാപിച്ച തന്ത്രപരമായ പങ്കാളിത്തത്തം തുടരാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: