ചങ്ങനാശ്ശേരി: ആംബുലന്‍സ് ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 28 ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവായി. 2018 സെപ്റ്റംബര്‍ 23ന് ചങ്ങനാശ്ശേരി എംസി റോഡില്‍ വേഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് രാത്രി 9.30ന് ആയിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും കോട്ടയത്തേക്ക് പോയ ആംബുലന്‍സ് ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച ചങ്ങനാശ്ശേരി റൂബി നഗര്‍ പ്രദേശത്ത് പുതുപ്പറമ്പില്‍ ശശികുമാറിന്റെ മകന് സജീവ് (30) ആണ് മരിച്ചത്.
ചങ്ങനാശ്ശേരിയില്‍ പന്തല്ജോലി നിര്‍വഹിച്ചു വന്നിരുന്ന സജീവ് അവിവാഹിതനായിരുന്നു. ഗുരുതരമായ പരിക്കേറ്റ സജീവിനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. മാതാപിതാക്കളും ഒരു സഹോദരനുമാണ് സജീവിന് ആശ്രിതരായിട്ട് ഉïായിരുന്നത്. പന്തല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ പ്രതിയാക്കി ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
വാഹനം ആംബുലന്‍സ് ആയതിനാല്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദത്തെ ഖണ്ഡിച്ച് ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി -5 ജഡ്ജ് സാനു പണിക്കര്‍ ഉത്തരവ് ഇടുകയായിരുന്നു. ആശ്രിതര്‍ക്ക് വേണ്ടി അഡ്വ. പി. അനില്‍കുമാര്‍, അഡ്വ. കിരണ്‍, അഡ്വ. പ്രശാന്ത് മാണിക്യ വിലാസം എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: