ന്യൂദല്‍ഹി: ദല്‍ഹിയിലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുടെയും മറ്റ് പ്രതികളുടെയും 52.24 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച കണ്ടുകെട്ടി.കണ്ടുകെട്ടിയ സ്വത്തുക്കളില്‍ സിസോദിയയുടെയും ഭാര്യ സീമ സിസോദിയയുടെയും രണ്ട് ആസ്തികളും ബാങ്കിലുളള 11 ലക്ഷം രൂപയും ഉള്‍പ്പെടുന്നു.
വ്യവസായികളായ അമന്‍ദീപ് സിംഗ് ധാല്‍, ഗൗതം മല്‍ഹോത്ര, രാജേഷ് ജോഷി തുടങ്ങിയവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.44.29 രൂപയില്‍ കൂടുതല്‍ വിലമതിക്കുന്ന ജംഗമ സ്വത്തുക്കള്‍, മറ്റ് പ്രതികളുടെ ഭൂമി/ഫ്ലാറ്റ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
കേസില്‍ ഇഡി മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത സിസോദിയ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മദ്യവ്യാപാരത്തിന് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. എന്നാല്‍ ആരോപണം എഎപി ശക്തമായി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: