ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യവുമായുള്ള സംയുക്ത ഓപ്പറേഷനില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന ഈ വര്‍ഷം ജമ്മു കശ്മീരില്‍ 27 ഭീകരരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈ അഞ്ചുവരെ ജമ്മു കശ്മീരില്‍ വധിക്കപെട്ടവരില്‍ എട്ട് പ്രാദേശിക ഭീകരരും 19 വിദേശ ഭീകരരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിആര്‍പിഎഫ് അറിയിച്ചു.
2022ല്‍ 130 പ്രാദേശിക ഭീകരരും 57 വിദേശ ഭീകരരും ഉള്‍പ്പെടെ 187 ഭീകരരെ താഴ്‌വരയില്‍ സുരക്ഷാ സേന വധിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് താഴ്‌വരയിലെ വൈദേശിക ഭീകരരുടെ എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടായതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിവിധ ഓപ്പറേഷനുകളിലായി ഈ വര്‍ഷം 16 നക്‌സലൈറ്റുകളെ പിടികൂടിയതായി സിആര്‍പിഎഫ് അറിയിച്ചു.
ജൂണ്‍ 23ന് കുപ്‌വാരയിലെ മച്ചല്‍ സെക്ടറിലെ കാലാ ജംഗിളില്‍ സംയുക്ത ഓപ്പറേഷനില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ ജമ്മു കശ്മീര്‍ ഭീകരതയെ പരാജയപ്പെടുത്തിയെന്നും അവികസിതവും ഭീകരവാദ ബാധിതവുമായ മേഖലയില്‍ നിന്ന് രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്ഥലങ്ങളിലൊന്നായി രൂപാന്തരപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു.
ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീര്‍ ജനതയുടെ സാമൂഹികസാമ്പത്തിക ശാക്തീകരണത്തിന് അനന്തമായ അവസരങ്ങള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ നവീകരണപരവും യുവാക്കളെ കേന്ദ്രീകരിച്ചുള്ളതുമായ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ ഇന്ന് പ്രദേശത്ത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: