കാഞ്ഞങ്ങാട്: ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ നാട് മുഴുവന്‍ ക്യാമറ വെച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ സ്വന്തം വകുപ്പിലുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മിക്കതും സര്‍വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ.
ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ എന്‍എച്ച്ആര്‍എം (നാഷണല്‍ ഹെല്‍ത്ത് മിഷന്)- ന്റെ കാറിടിച്ച് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ആര്‍ടിഒ സൈറ്റില്‍ നോക്കിയപ്പോഴാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ കീഴില്‍ അപകടം വരുത്തി വെച്ച കെഎല്‍ 15-6521 കെഎസ്ആര്‍ടിസി ബസാണ് ഇത്തരത്തില്‍ ഇന്‍ഷൂറന്‍സ് പുതുക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടത്.
2008 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ ബസിന്റെ ഇന്‍ഷൂറന്‍സ് കാലാവധി 2020 ജുലായ് 21ന് അവസാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് പുതക്കാത്ത എത്ര ബസുകളുണ്ടെന്ന് പറയാന്‍ സാധിക്കുകയില്ല.ഇത്തരം ഇന്‍ഷൂറന്‍സ് പുതുക്കാത്ത ബസുകള്‍ നിരത്തിലിറങ്ങി അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കാത്ത ബസുകള്‍ നിരത്തിലിറങ്ങി അപകടം സംഭവിച്ചാല്‍ അതില്‍ സഞ്ചരിച്ചിരിക്കുന്ന യാത്രക്കാരും പ്രതിസന്ധിയിലാവും. സര്‍ക്കാറിന്റെ പിടിപ്പുകേട് കൊണ്ട് ഭീമമായ നഷ്ടത്തിലോടുന്ന കെഎസ്ആര്.ടിസി ഇന്‍ഷൂറന്‍സ് പുതുക്കാത്തത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണ്.കെഎസ്ആര്‍ടിസിയില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാലും അവര്‍ക്ക് മതിയായ ഇന്‍ഷൂറന്‍സ് പരിരക്ഷ കിട്ടാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: