ഇസ്ലാമബാദ്: സ്വീഡനില്‍ ഖുറാന് കത്തിച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ആഹ്വാനം. വെള്ളിയാഴ്ച പ്രതിഷേധ ദിനവും ആചരിക്കും.
സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ന് പാക് പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരും. രാജ്യമെങ്ങും പ്രകടനങ്ങളും യോഗങ്ങളും ചേരാനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അണികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷനും പ്രതിഷേധപരിപാടികള്‍ക്ക് നിര്‍ദേശിച്ചു.
പാകിസ്ഥാനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടാനാണ്, ലഷ്ക്കര്‍ ഇ ജാങ്ങ്വിയെന്ന ഭീകരസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: