ദൊദോമ : വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ടാന്‍സാനിയയിലേക്ക്. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ജയ്ശങ്കര് ടാന്‍സാനിയയിലെത്തുന്നത്. പത്താം സംയുക്ത കമ്മീഷന് യോഗത്തില്‍ ടാന്‍സാനിയ വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് അദ്ദേഹം അധ്യക്ഷത വഹിക്കും.
ഇന്നും നാളെയും സാന്‍സിബാറിലാണ് മന്ത്രിയുടെ സന്ദര്‍ശനം.ഇന്ത്യയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ജലവിതരണ പദ്ധതി സന്ദര്‍ശിക്കുന്ന അദ്ദേഹം ഉന്നത ടാന്‍സാനിയന്‍ നേതൃത്വവുമായി ആശയവിനിമയം നടത്തും. ഇന്ത്യന്‍ നാവികസേനയുടെ ത്രിശൂല്‍ കപ്പലിലും സന്ദര്‍ശനം നടത്തും.
ഇന്ത്യയുടെ പാര്‍ലമെന്ററി സൗഹൃദ ഗ്രൂപ്പിലെ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ടാന്‍സാനിയ ബിസിനസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. ദാര്‍ എസ് സലാമിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനവും നിര്‍വഹിക്കും.
ഇന്ത്യയും ടാന്‍സാനിയയും അടുത്ത സൗഹൃദമാണ് പങ്കിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വരുന്ന ഒക്ടോബറില്‍ സാന്സിബാറില് ആദ്യത്തെ വിദേശ കാമ്പസ് തുറക്കും.50 ബിരുദ സീറ്റുകളും 20 ബിരുദാനന്തര ബിരുദ സീറ്റുകളും ഇവിടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: