ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും കുറവ് കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര് കെ സിംഗ്.
ഊര്‍ജ പരിവര്‍ത്തനത്തില്‍ ലോക നേതൃനിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.ന്യൂദല്‍ഹിയില്‍ ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2030-ഓടെ പുറന്തളളല്‍ തീവ്രത ജിഡിപിയുടെ 30ശതമാനം കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഇത് ഒമ്പത് വര്‍ഷം മുമ്പേ കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് എല്‍ഇഡി ബള്‍ബുകളുമായി ബന്ധപ്പെട്ട ഉജാല പദ്ധതി ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ ഉച്ചകോടി സി ഒ പി 21 മായി ബന്ധപ്പെട്ട് ദേശീയമായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം ഒമ്പത് വര്‍ഷം മുന്നേ രാജ്യം നേടിക്കഴിഞ്ഞു.
പുനരുപയോഗ ഊര്‍ജ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍ ലോകമെമ്പാടുമുള്ള വ്യവസായങ്ങളോട് അദ്ദഹം അഭ്യര്‍ത്ഥിച്ചു. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത ഹൈഡ്രജന്റെ ആഗോള വിപണി സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ലോകം സ്വതന്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെടണമെന്നും സംരക്ഷണ നടപടികളില്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. യഥാസമയം കാര്‍ബണ്‍ പുറന്തളളല്‍ ഒഴിവാക്കണമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: