പ്രൊഫ: രാകേഷ്മോഹന് ജോഷി
ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതിയില്‍, ലോകശരാശരിയായ 30% ആയി താരതമ്യപ്പെടുത്തുമ്പോള്‍, 60% സേവനകയറ്റുമതിയുമായി ഇന്ത്യ അതിവേഗം വളരുകയാണ്. സമീപ വര്‍ഷങ്ങളില്‍ അതിശയപൂര്വമായ വേഗതയില്‍ ഡിജിറ്റല്‍ ഇക്കോ-സിസ്റ്റം സൃഷ്ടിക്കുന്നതിലൂടെ, 2022-ല്‍ ഡിജിറ്റലായി വിതരണംചെയ്യുന്ന സേവനങ്ങളുടെ കയറ്റുമതിയില്‍, ലോകമെമ്പാടുമുള്ളഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ 28% ആയി ഇന്ത്യരേഖപ്പെടുത്തുന്നു. ജര്‍മ്മനി പോലുള്ള ലോകത്തെ പ്രമുഖ ഡിജിറ്റല്‍ സേവന ദാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഫ്രാന്‍സ് (6%), ജപ്പാന് (5%), റഷ്യ (11%), യുകെ (1%), യുഎസ് (6%), ചൈന (9%) എന്നിങ്ങനെയാണ് കണക്കുകള്‍. ജര്‍മ്മനിക്ക് തുല്യമായി 227 ബില്യണ്ഡോളറുമായി (5.9% വിഹിതം) 2022-ല്ഡിജിറ്റലായിവിതരണം ചെയ്യുന്ന സേവനങ്ങളുടെ ലോകത്തെ അഞ്ചാമത്തെ വലിയകയറ്റുമതി രാജ്യമായി ഇന്ത്യഅതിവേഗം ഉയര്‍ന്നു.
ഇന്റര്‍നെറ്റ്, ആപ്പുകള്‍, ഇ-മെയിലുകള്‍, വീഡിയോ, വോയ്സ് പ്ലാറ്റ്ഫോമുകള് എന്നിവ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍നെറ്റ് വര്‍ക്കുകള്‍വഴി, ഓണ്‍ലൈന്‍-സംഗീതം, വീഡിയോസ്ട്രീമിംഗ്, ഗെയിമുകള്‍, ഓണ്‍ലൈന്‍ ലേണിംഗ്പ്ലാറ്റ്ഫോമുകള് തുടങ്ങിയ ഡിജിറ്റല്‍ ഇന്റര്‍മീഡിയേഷന്‍ പ്ലാറ്റ്ഫോമുകളിലൂടെ ക്രോസ്ബോര്‍ഡര്‍ സേവനങ്ങളുടെവ്യാപാരം എന്നിവയെല്ലാം ഡിജിറ്റല്‍ ഡെലിവറി സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
2005-2022 കാലയളവില്‍, ഡിജിറ്റലായി വിതരണം ചെയ്യുന്നസേവനങ്ങളുടെ ലോകമെമ്പാടുമുള്ള കയറ്റുമതി പ്രതിവര്‍ഷം, ശരാശരി 8.1% വര്‍ദ്ധിച്ചു, ചരക്കുകളേക്കാളും (5.6%) സേവനങ്ങളേക്കാളും (4.2%) വളരെമുന്നിലാണിത്. ഡിജിറ്റല്‍ ഡെലിവറി സേവനങ്ങള്‍ 2022-ഓടെ 3.82 ട്രില്യണ്‍ ഡോളറിലെത്തി, 2005 മുതല്മൂല്യത്തില് നാലിരട്ടി വര്‍ദ്ധനവോടു കൂടിയാണ് ഇത് സാധ്യമായിട്ടുള്ളത്. പരമ്പരാഗത സേവനമേഖലയില്‍ ലോകമെമ്പാടും ഇടിവ്നേരിട്ട കൊവിഡ്19 കാലഘട്ടത്തിലും ഡിജിറ്റല്‍ ഡെലിവറിസേവനങ്ങള് വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്നു.
സമീപകാല വേള്‍ഡ്ട്രേഡ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം, 2022-ല്ലോകമെമ്പാടുമുള്ള ഡിജിറ്റലായി വിതരണം ചെയ്യപ്പെടുന്ന സേവനങ്ങളില്‍ 40% ബിസിനസ്, പ്രൊഫഷണല്‍, സാങ്കേതികസേവനങ്ങള്‍, തുടര്‍ന്ന് കമ്പ്യൂട്ടര്‍ സേവനങ്ങള്‍ (20%), സാമ്പത്തികസേവനങ്ങള്‍ (16%), ബൗദ്ധികസ്വത്തുമായിബന്ധപ്പെട്ടസേവനങ്ങള് (12%), ഇന്‍ഷുറന്‍സ് (5%), ടെലികമ്മ്യൂണിക്കേഷന്‍സ് (3%), ഓഡിയോ-വിഷ്വല്‍, മറ്റ്വ്യക്തിഗത, സാംസ്കാരിക, വിനോദ സേവനങ്ങള്‍ (3%), വിവരസേവനങ്ങള്‍ (1%) എന്നിങ്ങനെയാണ്.
ഇന്ത്യയുടെമൊത്തത്തിലുള്ള സേവന കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ 254.5 ബില്യണ്ഡോളറില്നിന്ന് 2022-23 ല്‍ 323 ബില്യണ്ഡോളറിലെത്തി. 26.8% എന്ന ശ്രദ്ധേയമായ നിരക്കാണ് രേഖപ്പെടുത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 2022-23 കാലയളവില്‍ സേവനകയറ്റുമതിയില്‍ ശ്രദ്ധേയമായവളര്ച്ച രാജ്യത്തുണ്ടായിട്ടുണ്ട്. അതില്‍ ചരക്കു കയറ്റുമതി 6.03% വളര്ച്ചയാണുനേടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യന്കയറ്റുമതിയുടെ മൊത്തത്തിലുള്ള വളര്‍ച്ച 13.84% ആയി നിലനിര്‍ത്താന്‍ സഹായകമായി.
ഇന്ത്യയുടെ ഡിജിറ്റല്‍ കയറ്റുമതിയുടെ പ്രധാനചാലകങ്ങള്
ഭാവിയിലെ വ്യാപാര തന്ത്രത്തിന്റെ പിന്തുണ നല്കുന്നകയറ്റുമതിനയം, ഡിജിറ്റലായി വിതരണം ചെയ്യുന്നതിനുള്ള അസൂയാവഹമായ വളര്‍ച്ച പാരിസ്ഥിതിക ഇന്ത്യയില്‍ പരിവര്‍ത്തനത്തിന് കാരണമായി. തദ്ദേശീയഡിജിറ്റല് പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) സ്ഥാപിച്ചതിന്റെ ഫലമായി, കൊവിഡിന് ശേഷമുള്ള വെല്ലുവിളികളില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നതിനുമാത്രമല്ല, ഈമേഖലയിലെ വലിയമാറ്റങ്ങള്‍ക്ക് വരെ കാരണമായി.
കൊവിഡ്-19, റഷ്യ-ഉക്രൈന്‍യുദ്ധം, എന്നിവ ലോകസമ്പദ് വ്യവസ്ഥയെ സാരമായി തന്നെബാധിച്ചു. മാത്രമല്ല, സാമ്പത്തികവളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് മിക്കരാജ്യങ്ങളും ഇപ്പോഴും വലിയ വെല്ലുവിളികളുമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൊരുതുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വരികയും ചെയ്തു. ഇ-കൊമേഴ്സ്, ഓണ്ലൈന്വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ അവിശ്വസനീയമാം വിധം, അതിവേഗം ഉയര്‍ന്നുവരുന്ന മത്സര നേട്ടം പ്രയോജനപ്പെടുത്തുന്നതിനുള്ള അത്ഭുതപൂര്‍വമായ അവസരമായി ഇന്ത്യ കൊവിഡ്-19 എന്ന ദുഷ്കരമായ സമയങ്ങളെ മാറ്റിയിരിക്കുന്നു.
5ജി സാങ്കേതികവിദ്യ, പൗരത്വ തിരിച്ചറിയല്‍, ആധാര്‍, ബാങ്ക്അക്കൗണ്ടുകള്‍, യൂണിഫൈഡ്പേയ്മെന്റ്ഇന്റര്ഫേസ് (യുപിഐ), ഡിജിലോക്കര്‍, കൊവിന്‍ മുതലായ സാങ്കേതിക കണ്ടു പിടിത്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ട്, തദ്ദേശീയമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൂറ്റന്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറില്‍(ഡിപിഐ) രാജ്യം അതിവേഗം മുന്നേറി. യുപിഐ ഇടപാടുകള്‍ 38 ബില്യണ്‍ രൂപയില്‍നിന്ന് മികച്ച വളര്‍ച്ചകൈവരിക്കാന്‍ ഡിപിഐ സഹായിച്ചു. 2021-ല്‍ 71.5 ബില്യണ്മുതല് 74 ബില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകള്‍ ഉണ്ടായി. 2022-ല്‍ 125.9 ബില്യണ്‍ ആയി ഉയര്‍ന്നു. ഇന്ത്യയുടെ കൊവിഡ് 19 വാക്സിന് ആപ്പ് പാന്‍ഡെമിക്കിനെ നിയന്ത്രിക്കുന്നതിന് 2.2 ബില്യണിലധികം ഡോസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്സഹായിച്ചു. ഡിപിഐ വളരെ ശ്രദ്ധേയമായി മാറി. പരമ്പരാഗതവൈരാഗ്യമുള്ള രാജ്യങ്ങള്‍ പോലും അടുത്തിടെ ഗോവയില്‍ നടന്ന എസ്സിഒ മീറ്റിംഗില്‍ ഡിപിഐ വികസിപ്പിക്കുന്നതിനുള്ളഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിച്ചു.
ജനസംഖ്യാപരമായ ലാഭവിഹിതത്തില്‍ അന്തര്‍ദേശീയ തലത്തില്‍, മുന്‍നിരയില്‍ തന്നെ ഇന്ത്യസ്വാധീനം ചെലുത്തിക്കൊണ്ട്, പുതിയവിദ്യാഭ്യാസനയവും ഒരുകൂട്ടം നൈപുണ്യവികസനപരിപാടികളും തദ്ദേശീയ വിജ്ഞാന അടിത്തറയും വിവര ആശയവിനിമയസാങ്കേതിക വിദ്യകളിലെ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്നല്കി. മാത്രമല്ല, അതിവേഗം ഉയര്‍ന്നുവരുന്ന അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസവും, പരിശീലനവും അതിന്റെ വര്‍ദ്ധിച്ചുവരുന്ന പൊരുത്തപ്പെടുത്തലും, സ്വീകാര്യതയും ഔപചാരികമായ അംഗീകാരം വര്‍ധിപ്പിക്കുന്നതിലൂടെയും പുതിയ വിദ്യാഭ്യാസനയം വലിയഅവസരങ്ങള്ക്ക് വഴിതുറക്കുന്നു. ഇന്ത്യയുടെ പുതിയവിദേശവ്യാപാരനയം (എഫ്ടിപി) 2023, ഇ-കൊമേഴ്സ്, എന്നിവ രാജ്യാന്തര ഇടപാടുകള്‍ക്കും, സേവനവിതരണത്തിനുമുള്ള പ്രക്രിയകളുടെയും, നടപടിക്രമങ്ങളുടെയും ലളിത പ്രക്രിയകള്‍ കയറ്റുമതിക്കാരെ ഡിജിറ്റല്‍ മോഡ് സ്വീകരിക്കാന്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഡിജിറ്റല്‍ നൈപുണ്യവികസനത്തിന് രാജ്യങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും, വാണിജ്യ ഇടപാടുകളിലും ഡിജിറ്റല്‍ നയ ചട്ടക്കൂടുകള്‍ കൊണ്ടുവരുന്നതിനായി ഗവണ്മെന്റ് ഊന്നല്‍ നല്‍കിയത്, ലോകത്തിലെ രണ്ടാമത്തെ വലിയസ്റ്റാര്ട്ടപ്പ് ഇക്കോ സിസ്റ്റം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. ഇന്ത്യയുടെ വിദേശനിക്ഷേപം, 2014-ലെ 45 ബില്യണ്ഡോളറില്നിന്ന് 2022-ല്‍ 84 ഡോളറായി ഇരട്ടിയിലധികം വര്‍ധിച്ചു, പുതിയസാങ്കേതികവിദ്യയും നവീകരണവും കൊണ്ടുവരാന്‍ മാത്രമല്ല, അതിര്‍ത്തികടന്നുള്ള വാണിജ്യഡിജിറ്റല് ഇടപാടുകള്സുഗമമാക്കാനും ഇതുസഹായിച്ചു.
എന്നിരുന്നാലും, ഉയര്‍ന്നുവരുന്ന അന്തര്‍ദേശീയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, ആഗോളസേവന കേന്ദ്രമെന്നനിലയില്‍ ഇന്ത്യയുടെ മുഴുവന്‍ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനും, സേവനമേഖലയിലെ വ്യാപാരതടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും, സുതാര്യതപ്രശ്നങ്ങളും, നടപ്പാക്കല്വെല്ലുവിളികളെ നേരിടുന്നതിനും, കൂടുതല്‍ അനിശ്ചിതത്വത്തിലായിക്കൊണ്ടിരിക്കുന്ന സ്വതന്ത്രവ്യാപാരകരാറുകള്‍, ജാഗ്രതയോടെചര്ച്ചചെയ്യുകയും നിരീക്ഷിക്കുകയുംവേണം. അതിര്‍ത്തികടന്നുള്ള വിദ്യാഭ്യാസവും പരിശീലനവും, ഗെയിമിംഗ്, ബിസിനസ്ഔട്ട്സോഴ്സിംഗ്, ടെലികോംഇടപാടുകള്, ഡിജിറ്റല്പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ഒരുകൂട്ടംബിസിനസ് സേവനങ്ങള്‍, അന്താരാഷ്ട്ര ഓണ്ലൈന്വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍ സേവനങ്ങളുടെ വിതരണം കൈയ്യടക്കാനായി, ജാഗ്രതയോടെ പുതിയനിയമചട്ടക്കൂടുകള് ഇന്ത്യവികസിപ്പിക്കേണ്ടതുണ്ട്.
(ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട്ഓഫ്പ്ലാന്റേഷന് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: