കുറിച്ചി : സംന്യാസിമാര്‍ ധ്യാനിക്കുന്നതും ജപിക്കുന്നതും സമൂഹത്തിലുളള ഓരോരുത്തര്‍ക്കും വേണ്ടിയാണെന്നും സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ധര്‍മ്മ ചിന്തകളിലൂടെയും ജീവിതം സമര്‍പ്പിച്ച ആതുരദാസ് സ്വാമി കാലത്തിന് വെളിച്ചം പകര്‍ന്ന കര്മ്മയോഗിയായിരുന്നെന്നും കുമ്മനം രാജശേഖരന്. കുറിച്ചി ആതുരാശ്രമത്തില്‍ സ്വാമി ആതുരദാസിന്റെ 110-ാം ജയന്തിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തിലൂടെ ഒരേസമയം ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ഉപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ജീവിക്കുന്നവരാണ് സംന്യാസിമാരെന്നും അതിലൂടെ പ്രകടമാകുന്നത് ഭാരതീയ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആതുരസേവാസംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷനായി. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യ പ്രഭാക്ഷണവും കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പ്രഭാഷണവും നടത്തി.
ജയന്തിദിനാചരണത്തിന്റെ ഭാഗമായി സമാധിമണ്ഡപ സമര്‍പ്പണവും, ആതുരാശ്രമം വിദ്യാലയങ്ങളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്വാമി ആതുരദാസ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: