ചെന്നൈ: സാമൂഹ്യനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഡിഎംകെയ്ക്കുള്ളിലും കടുത്ത ജാതിവിവേചനമുണ്ടെന്ന് സംവിധായകന് പാ രഞ്ജിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന്റെ ജാതിവിവേചനത്തെ വിമര്‍ശിക്കുന്ന ‘മാമന്നന്’ എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമന്റിനിടയിലാണ് പാ രഞ്ജിത് ഈ വിമര്‍ശനം ഉയര്‍ത്തിയത്. ഡിഎംകെയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെയും അഴിമതിയെയും ബിജെപി നേതാവ് അണ്ണാമലൈ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പാ രഞ്ജിതിന്റെ ഡിഎംകെയ്ക്ക് നേരെയുള്ള വിമര്‍ശനം. ഡിഎംകെയ്ക്കുള്ളില്‍ ജാതിവിവേചനത്തെക്കുറിച്ച് ഈ സാഹചര്യത്തില്‍ വിമര്‍ശനമുയര്‍ത്തിയതോടെ പാ രഞ്ജിതിന്റെ ഫേസ് ബുക്ക് പോസ്റ്റ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
മാമന്നന് എന്ന ഉദയനിധി സ്റ്റാലിന്റെ ചിത്രം രാഷ്ട്രീയ പാര്‍ട്ടികളിലെ ജാതീയ അസമത്വങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമാണെന്ന് അഭിനന്ദിക്കുമ്പോള്‍ തന്നെ ഉദയനിധി പ്രതിനിധീകരിക്കുന്ന ഡിഎംകെയില്‍ ഇപ്പോഴും ജാതി വിവേചനം ഉണ്ടെന്ന് പാ രഞ്ജിത് വിമര്‍ശിക്കുന്നു.
‘സ്വന്തം ശബ്ദമുയര്‍ത്താന്‍ ജനങ്ങല്‍ ഭയക്കുന്നതെന്തിനാണ്? സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടികളുടെ മൗനത്തിന് കാരണമെന്താണ്? അവരെ ശരിയായി അംഗീകരിക്കുകയും ശാക്തീകരിക്കുകയും അവരുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടോ?”- ഡിഎംകെയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തി സംവിധായകന് പാ രഞ്ജിത് ചോദിയ്ക്കുന്നു.
“ഡിഎംകെയ്ക്ക് വെല്ലുവിളിയായി പാര്‍ട്ടിയ്ക്കുള്ളില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഉദയനിധിയ്ക്കുള്ള അവബോധം അംഗീകരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ജാതീയ വേര്‍തിരിവ് ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദയനിധി ആരംഭിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു”- പാ രഞ്ജിത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: