ഹരാരേ: ഏകദിന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ സ്കോട്ട്ലന്‍ഡിനോട് തോറ്റ് സിംബാബ്വെ പുറത്ത്. സൂപ്പര്‍ സിക്സ് യോഗ്യത നിര്‍ണ്ണായക മത്സരത്തില്‍ 31 റണ്‍സിനാണ് നെതര്‍ലാന്‍ഡ്സ് അട്ടിമറി ജയം നേടിയത്. അഞ്ചു കളികളും പൂര്‍ത്തിയായപ്പോള്‍ സിംബാബ്വെയ്ക്ക് 6 പോയിന്റാണുള്ളത്. സ്കോട്ട്ലന്ഡിനും 6 പോയിന്റായി. പോയിന്റ് ശരാശരിയില്‍ പിന്നിലായത് സിംബാബ്വെയ്ക്ക തിരിച്ചടിയായി. സ്കോട്ട്ലന്‍ഡിന് ഒരു മത്സരം കൂടി ബാക്കിയുമുണ്ട്. നാലു പോന്റുമായി നില്ക്കുന്ന നെതര്‍ലന്‍ഡിനോടുള്ള കളിയില്‍ വന്‍ മാര്‍ജിനില്‍ തോറ്റില്ലങ്കില്‍ സ്കോട്ട്ലന്‍ഡ് ലോകകപ്പിന് യോഗ്യത തേടും.
സൂപ്പര്‍ സിക്സില് നിന്ന് രണ്ടു ടീമുകളാണ് യോഗ്യത നേടുക. 8 പോയിന്റുമായി ശ്രീലങ്ക നേരത്തെ യോഗ്യത നേടിയിരുന്നു. മുന്‍ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും യോഗ്യത നേടാതെ പുറത്തായി. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്സ്, ഒമാന്‍, സ്കോട്ട്ലന്‍ഡ്, സിംബാബ്വെ എന്നീ ടീമുകളാണ് ലോകകപ്പ് കളിക്കുന്നതിനുള്ള യോഗ്യതാ മത്സരത്തിനായി ഏറ്റുമുട്ടിയത്.
നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് ആണ് എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് 50 ഓവറില്‍ 8 വിക്കറ്റിനാണ് 234 റണ്‍സ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് നേടിയ മൈക്കല്‍ ലീസ്കാണ് സ്കോട്ലന്ഡിന്റെ ടോപ് സ്കോറര്‍. ക്രിസ്റ്റഫര്‍ മക്െ്രെബഡ്(45 പന്തില്‍ 28), മാത്യൂ ക്രോസ്(75 പന്തില്‍ 38), ബ്രണ്ടന്‍ മക്മല്ലന്(34 പന്തില്‍ 34), ജോര്‍ജ് മന്‍സി(52 പന്തില്‍ 31), ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്ടണ്‍(18 പന്തില്‍ 7), തോമസ് മക്കിന്‍ടോഷ്(21 പന്തില്‍ 13), ക്രിസ് ഗ്രീവ്സ്(2 പന്തില്‍ 1), മാര്‍ക്ക് വാട്ട്(12 പന്തില്‍ 21*), സഫ്യാന്‍ ഷരീഫ്(4 പന്തില്‍ 5*) എന്നിങ്ങനെയായിരുന്നു മറ്റ് സ്കോട്ടിഷ് താരങ്ങളുടെ സ്കോര്‍. സിംബാബ്വെക്കായി ഷോണ്‍ വില്യംസ് മൂന്നും ചടാര രണ്ടും എന്‍ഗാരവ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ 2.2 ഓവറിനിടെ ഓപ്പണര്‍മാരെ സിംബാബ്വെക്ക് നഷ്ടമായി. ക്രിസ് സോളിന്റെ പന്തുകളില്‍ വിക്കറ്റ് കീപ്പര്‍ ജോയ്ലോര്ഡ് ഗംബീ പൂജ്യത്തിനും ക്യാപ്റ്റന്‍ െ്രെകഗ് ഇര്വിന് 2 റണ്‍സിനും പുറത്തായി. പിന്നാലെ ഇന്നസെന്റ് കൈയയും ഫോമിലായിരുന്ന ഷോണ്‍ വില്യംസും 12 റണ്‍സ് വീതമെടുത്ത് മടങ്ങി. 37 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും സിക്കന്ദര്‍ റാസ(34), റയാന് ബുറി(83),, വെസ്ലി മധേവരേ(40) എന്നിവര്‍ പൊരുതി നോക്കി. എന്നാല്‍ 41.1 ഓവറില്‍ എല്ലാവരു പുറത്തായി.വെല്ലിംഗ്ടണ്‍ മസാക്കഡ്സ(18 പന്തില്‍ 5), റിച്ചാര്‍ഡ് എന്‍ഗാരവ(4 പന്തില്‍ 2), ടെന്‍ഡൈ ചതാര(14 പന്തില്‍ 2), ബ്ലെസിംഗ് മസരാബനി(8 പന്തില്‍ 3*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: