പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി
പല വൈജ്ഞാനിക സത്യങ്ങളും സ്പഷ്ടമായിത്തന്നെ മഹര്‍ഷീശ്വരന്മാര്‍ സമാധിയോഗത്തിലൂടെ ദര്‍ശിച്ച് താങ്കളുടെ സ്തുതികളിലും മന്ത്രങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. അവ പലതും 15ാം നൂറ്റാണ്ടു മുതല്‍ മാത്രമേ പാശ്ചാത്യര്‍ കണ്ടെത്തിയിട്ടുള്ളൂ. നമ്മുടെ ഋഷിമാര്‍ അന്തശ്ചോദന (ശിൗേശേീി) കൊണ്ട് ആവിഷ്‌ക്കരിച്ചിട്ടുള്ള സത്യങ്ങള്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ വഴി തെളിവുകള്‍ നിരത്തി സ്ഥാപിച്ചവയല്ല.
എന്നാല്‍ പില്‍ക്കാലത്ത് ഭാരതത്തിന്റെ യഥാര്‍ഥ ദീപശിഖാവാഹകരാകേണ്ടിയിരുന്ന പുതിയ തലമുറകള്‍ക്ക് അങ്ങനെ തെളിവുകള്‍ നിരത്താന്‍ കഴിയാതെയും പോയി. വേദങ്ങളലുടെ ഭാഷ തന്നെ നമുക്ക് കൈമോശം വന്നിരിക്കുന്നു. ലൗകിക സംസ്‌കൃതത്തിന്റെ പഠനം പോലും കേരളത്തില്‍ അന്യം നിന്ന മട്ടായി. എങ്കിലും സനാതന ധര്‍മസംസ്‌കൃതികള്‍ വളര്‍ന്നു പന്തലിച്ച് ഇന്നും അഭംഗുരം നിലനിന്നുവരുന്ന ഈ നാട്ടില്‍ വേദവ്യാഖ്യാനങ്ങളുടെ സാമയികമായ ഒരു അഭ്യുത്ഥാനം ഉണ്ടാകാതിരിക്കില്ല, എന്നു തന്നെ സമാധാനിക്കാം.
വേദങ്ങളിലെ ശാസ്ത്രീയസത്യങ്ങളെപ്പറ്റി പറയുമ്പോള്‍, ആ സ്വരൂപത്തിലും സങ്കല്പങ്ങളിലും വേദങ്ങളില്‍ അവ കാണപ്പെടുകയില്ല എന്നുള്ളത് ഓര്‍മിക്കണം. പലതരം പ്രാര്‍ഥനകളുടെ ഭാഗമായി അവ സൂചിതമായിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവയെ വൈജ്ഞാനിക സത്യങ്ങളുടെ നിലയ്‌ക്ക് നമുക്ക് ഉദ്ധരിച്ചെടുക്കേണ്ടിയിരിക്കുന്നു.
സംഖ്യാശാസ്ത്രം
പൂജ്യം എന്ന സങ്കല്പത്തിന്റെയും ദശാംശവ്യവസ്ഥയുടെയും അടിസ്ഥാനം ലോകത്തിനു നല്കിയത് പ്രാചീന ഭാരതമാണെന്ന് ഇന്ന് എല്ലാ ലോകര്‍ക്കും അറിയാമല്ലോ. ഇവയുടെ സൂചന ഋഗ്വേദത്തില്‍ തന്നെയുണ്ട്.
കൃഷ്ണയജുര്‍വേദത്തില്‍ സംഖ്യാശാസ്ത്രപരമായ അനേകം സൂചനകള്‍ ലഭ്യമാണ്. പത്തിന്റെ ഗുണിതങ്ങളായി പരാര്‍ധം വരെയുള്ള സംഖ്യ കാണിക്കുന്നതിന്റെ ഒരു ഉദാഹരണം നോക്കുക.
ഇമാ മേ അഗ്ന ഇഷ്ടകാ ധേനവഃ സന്ത്വേകാ
ച ശതഞ്ച സഹസ്രഞ്ചായുതഞ്ച നിയുതഞ്ച
പ്രയുതഞ്ചാര്‍ബുദഞ്ച ന്യര്‍ബുദഞ്ച സമു-
ദ്രശ്ച മധ്യ-
ഞ്ചാന്തശ്ചഃ പരാധര്‍ശ്ചേമാ മേ അഗ്ന ഇഷ്ടകാ
ധേനവഃ സന്തു..കാമദുഘാഃ അമൃത്രാമുഷ്-മിന്‍ ലോകേ
(അല്ലയോ അഗ്നിദേവാ, എനിക്ക് പ്രിയമുള്ള കറവപ്പശുക്കള്‍ ഉണ്ടാകട്ടെ. അവ ഒന്നു (1) നൂറ് (100)ആയി, ആയിരം (1000)ആയി, അയുതം (10000) ആയി നിയുതം (100000) ആയി, പ്രയുതം( 1000000) ആയി, അര്‍ബുദം (10000000) ആയി, ന്യര്‍ബുദം(100000000) ആയി, സമുദ്രം (1000000000) ആയി, മധ്യം (10000000000) ആയി അന്തം (100000000000) ആയി, പരാര്‍ധം (1000000000000) ആയി പെരുകി എനിക്ക്, ഇഹത്തിലും പരത്തിലും കാമനകള്‍ ചുരത്തുന്നതായിത്തീരട്ടെ).
ഇങ്ങനെ ഒന്നുമുതല്‍ പരാര്‍ധം വരെ എണ്ണിപ്പോവുന്ന മറ്റൊരു സൂക്തവും കൃഷ്ണയജുസ്സംഹിതയില്‍ തന്നെയുണ്ട് (7ാം കാണ്ഡം, 2ാം പ്രശ്‌നം, 20ാം സൂക്തം). സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്, വേദകാലത്തെ ഭാരതീയ ജനത ഇത്ര വലിയ സംഖ്യാസങ്കല്പങ്ങളും പൂജ്യവുമെല്ലാം സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു എന്ന് കാണുന്നത് അത്ഭുതാവഹമാണ്.
അതു പോലെ ദ്യോവ് ഭൂമിയുടെ മൂര്‍ധാവാണെന്നും ഭൂമിയുടെ നാഭിയില്‍ (ഉള്ളില്‍ മധ്യത്തിലായി) അഗ്നിയാണെന്നും മറ്റുമുള്ള വൈജ്ഞാനിക സത്യങ്ങള്‍ വേദങ്ങള്‍ സൂചിതമായിട്ടുണ്ട്.
മൂര്‍ധാ ദിവോ നാഭിരഗ്നിഃ പൃഥിവ്യാഃ
(ഋഗ്വേദം)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: